
നമ്മളിൽ പലർക്കും ഇഷ്ടമല്ലാത്ത ആഹാരമായിരിക്കാം അവൽ എന്നാൽ പോഹ ഒരിക്കലെങ്കിലും കഴിച്ച് നോക്കിയാൽ ഇനി നിങ്ങൾ അവലിനോട് നോ പറയില്ല. എളുപ്പത്തിൽ പാകം ചെയ്യാൻ കഴിയുമെന്നതും ഈ മഹാരാഷ്ട്രൻ വിഭവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
Also read : വഴുതനങ്ങയോ എന്ന് നെറ്റിചുളിക്കേണ്ട, ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ചുപോകും
ആവശ്യമായ ചേരുവകള്‍
അവല്‍ – ഒരു കപ്പ്
ഉരുളക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞത്- അരക്കപ്പ്
സവാള അരിഞ്ഞത്-അരക്കപ്പ്
ചുവന്ന മുളക്- 2-3
കടുക്- ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂണ്‍
കറിവേപ്പില- 8-10
നാരങ്ങാ നീര് – 1 ടേബിള്‍ സ്പൂണ്‍
എണ്ണ- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഉപ്പ്- 2 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍
കായം-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകിയെടുത്ത അവൽ വെള്ളം വാർന്ന് പോകാനായി വയ്ക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ചു അതിലേക്ക് സവാള, ചുവന്ന മുളക്, കായം, കടുക്, കറിവേപ്പില എന്നിവ ചേർക്കുക. സവാള നിറം മാറി ബ്രൗൺ കളറാകുമ്പോൾ ഉരുളക്കിഴങ്ങ് ചേർത്തിളക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഉരുളക്കിഴങ്ങ് വേവുന്നത് വരെ കുറഞ്ഞ തീയില്‍ ഇളക്കുക. തീ കൂട്ടിവെച്ചശേഷം അവല്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഒന്ന് കൂടി ഇളക്കിയ ശേഷം തീ ഓഫാക്കാവുന്നതാണ്. ഇതിലേക്ക് നാരങ്ങാനീര്, പച്ചമുളക്, എന്നിവ ചേർക്കാം. ആവശ്യത്തിന് മല്ലിയില, ചേർത്ത് വിളമ്പാം.നമ്മളിൽ പലർക്കും ഇഷ്ടമല്ലാത്ത ആഹാരമായിരിക്കാം അവൽ എന്നാൽ പോഹ ഒരിക്കലെങ്കിലും കഴിച്ച് നോക്കിയാൽ ഇനി നിങ്ങൾ അവലിനോട് നോ പറയില്ല. എളുപ്പത്തിൽ പാകം ചെയ്യാൻ കഴിയുമെന്നതും ഈ മഹാരാഷ്ട്രൻ വിഭവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


