ഊണിന് ഒരു കിടിലന്‍ മത്തങ്ങ എരിശ്ശേരി തയ്യാറാക്കാം

Mathanga Erissery

ഇന്ന് നമുക്ക് ഊണിന് കിടിലം രുചിയില്‍ ഒരു മത്തങ്ങ എരിശ്ശേരി തയ്യാറാക്കിയാലോ ? നല്ല നാടന്‍ രുചിയില്‍ മത്തങ്ങ എരിശ്ശേരി സിംപിളായി ഉണ്ടാക്കാം.

ചേരുവകള്‍

മത്തങ്ങ അര കിലോ
വന്‍പയര്‍ 100 ഗ്രാം
തേങ്ങ (ചിരകിയത്) 1 എണ്ണം
പച്ചമുളക് 3 എണ്ണം
കറിവേപ്പില 2 ഇതള്‍
വറ്റല്‍ മുളക് 3 എണ്ണം
ചുവന്നുള്ളി 2 എണ്ണം
കടുക് 1 ടീസ്പൂണ്‍
ജീരകം കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മത്തങ്ങ, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക.

പയര്‍ വേവിച്ചെടുക്കുക

ചിരകിയ തേങ്ങയുടെ കാല്‍ ഭാഗവും ജീരകവും ഉള്ളിയും ചേര്‍ത്ത് അരച്ച് കറിയില്‍ ചേര്‍ക്കുക

അത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക

കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കുക

ഇത് ചുവന്നുവരുമ്പോള്‍ കറിയില്‍ ചേര്‍ത്തിളക്കുക

അടച്ചുവച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News