
കുക്കീസ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കഴിക്കാൻ തോന്നുമ്പോള്‍ പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഈ കുക്കീ വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ. മൈക്രോവേവ് ഓവണ്‍ കൊണ്ട് ഞൊടിയിടയില്‍ തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ഇതാ.
ALSO READ: കുക്കറിൽ രുചികരമായ നെയ്യ് ചോറ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
ചേരുവകൾ
ഉപ്പില്ലാത്ത ബട്ടര്‍ (ഉരുക്കിയത്) – 1 ടേബിൾസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ – 1 ടേബിൾസ്പൂൺ
വാനില എസ്സൻസ് – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മൈദ – 2 ടേബിൾസ്പൂൺ
ചോക്ലേറ്റ് ചിപ്സ് – 2 ടേബിൾസ്പൂൺ
ALSO READ: ഓണസദ്യയിൽ പ്രധാനി; ആലപ്പുഴ സ്റ്റൈലിൽ ഇഞ്ചിക്കറി വെച്ചാലോ ?
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ബട്ടര്‍ നന്നായി ഉരുക്കിയെടുക്കുക. അതിലേക്ക് പഞ്ചസാരയും ബ്രൗൺ ഷുഗറും ചേർത്ത് നന്നായി ഇളക്കുക. പിന്നീട് വാനില എസ്സൻസും ഒരു നുള്ള് ഉപ്പും അതിലേക്ക് മൈദയും ചേർത്ത് യോജിപ്പിക്കുക. അവസാനമായി ചോക്ലേറ്റ് ചിപ്സ് ചേർക്കുക. ഈ മിശ്രിതം ചെറിയ സ്പൂണ്‍ ഉപയോഗിച്ചുകൊണ്ട് ഓവണില്‍ ഉപയോഗിക്കാൻ കഴിയുന്ന പരന്ന പാത്രത്തിലേക്ക് ഓരോ തവണ ഒഴിക്കുക. മിശ്രിതം പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ നിശ്ചിത അകലത്തില്‍ വേണം ഒഴിക്കാൻ. പീന്നീട് ഇത് 45-60 സെക്കൻഡ് വരെ മൈക്രോവേവ് ചെയ്യുക. തണുത്തതിനുശേഷം കഴിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

