നോമ്പ് തുറക്കാം കിടിലന്‍ രുചിയുള്ള തരിക്കഞ്ഞി കുടിച്ച്; ഇതാ ഈസി റെസിപി

റമദാന്‍ സമയത്ത് നോമ്പ് തുറക്കാന്‍ തയ്യാറാക്കുന്ന ഒന്നാണ് തരിക്കഞ്ഞി. എന്നാല്‍ പലര്‍ക്കും അത് വീട്ടില്‍ തയ്യാറാക്കാന്‍ അറിയില്ല. നല്ല കിടിലന്‍ രുചിയില്‍ തരിക്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍:

പാല്‍

റവ

പഞ്ചസാര

നെയ്

ഉള്ളി

അണ്ടിപരിപ്പ്

കിസ്മിസ്സ്

പാകം ചെയ്യുന്ന വിധം :

പാലിലേക്ക് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കുക

തിളച്ചു വരുമ്പോള്‍ ഇതിലേക്ക് റവ ചേര്‍ക്കാം

ശേഷം പഞ്ചസാര, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്തു കൊടുക്കാവുന്നതാണ്

നല്ലവണ്ണം കുറുകി വരുന്നതു വരെ ഇളക്കുക

മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച് ഉള്ളി, അണ്ടിപരിപ്പ്, കിസ്മിസ്സ് എന്നിവ വറുതെടുക്കാം

വറുതെടുത്തവ കഞ്ഞിയിലേക്ക് ചേര്‍ത്ത ശേഷം ചൂടോടെ വിളമ്പാം

Also Read : ഉച്ചയ്ക്കുള്ള ചോറ് അധികം വന്നോ ? എങ്കില്‍ ഇതാ ഒരു കിടിലന്‍ കട്‌ലറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News