
മാങ്ങയുടെ സീസൺ ഒക്കെ തുടങ്ങിയിരിക്കുകയല്ലേ. ഒരുവിധപ്പെട്ട എല്ലാ വീടുകളിലും മാങ്ങാ കൊണ്ടുള്ള വിഭവങ്ങൾ തുടങ്ങിയിട്ടുണ്ടാകും. നല്ല പുളിയുള്ള മാങ്ങാ കൊണ്ട് നല്ല രുചിയുള്ള മാങ്ങാ ചമ്മന്തി ഉണ്ടാക്കിയാലോ? ചോറിന് വേറെ ഒരു കറികളും ആവശ്യമില്ല. കിടിലൻ റെസിപ്പി ഇതാ..
ആവശ്യ സാധനങ്ങൾ:
മാങ്ങ -ഒരെണ്ണം
നാളികേരം ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – രണ്ട് ഇല
Also read; പൈനാപ്പിൾ അച്ചാർ ഇങ്ങനെ പരീക്ഷിക്കൂ; നാളുകളോളം കേടാകാതെ ഇരിക്കും
തയാറാക്കുന്ന വിധം:
ആദ്യം മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം എടുത്ത് വെച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കുക. മാങ്ങാ നല്ലത് പോലെ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് നാളികേരവും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ചമ്മന്തിയുടെ പരുവത്തിൽ അരച്ചെടുക്കാം. അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


