ചൂടിനെ അകറ്റാൻ എളുപ്പത്തിൽ ഒരു മാം​ഗോ ലെസിയാവാം; ഇനി അങ്ങോട്ട് മാമ്പഴക്കാലമല്ലേ…

mango lassi

മാമ്പഴമെന്ന് കേൾക്കുമ്പോഴേ ചിലരുടെയൊക്കെ വായയിൽ വെള്ളമൂറും. ഇനിയങ്ങോട്ട് മാമ്പഴക്കാലമാണല്ലോ വരാനിരിക്കുന്നത്. മാമ്പഴത്തിൻ്റെ നിരവധി ഐറ്റങ്ങൾ നമ്മുടെ വീടുകളിൽ നിറയും. എന്നാൽ കനത്ത ചൂട് കൂടെ വരുമ്പോൾ ഒന്നു റിഫ്രഷാകാൻ ഇതൊന്ന് ട്രൈ ചെയ്ത് നോക്കിയാലോ… നല്ല അടിപൊളിയൊരു മാംഗോ ലെസി. ക്ഷീണവും അകറ്റാം മനസും നിറയും.

ആവശ്യമായ ചേരുവകൾ

പഴുത്ത മാങ്ങ – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
പുളി കുറഞ്ഞ കട്ടത്തൈര് – 1 കപ്പ്
പഞ്ചസാര – 4 ടേബിൾ സ്പൂൺ
തണുത്ത പാൽ അല്ലെങ്കിൽ വെള്ളം – 1/4 കപ്പ്
വാനില എസ്സെൻസ് – 1/4 ടീസ്പൂൺ
ഐസ് ക്യൂബ്സ് – 5 ക്യൂബ്സ്

Also read; പാൽ ബാക്കിയുണ്ടോ? ഈസിയായി ‘കുൽഫി’ തയ്യാറാക്കാം

ഉണ്ടാക്കുന്ന വിധം
ആദ്യം മാമ്പഴം മിക്സിയിൽ അടിച്ചെടുത്ത് പിന്നീടത് അരിച്ചുമാറ്റി വയ്ക്കുക. ഇതിലേക്ക് കട്ടത്തൈര്, പഞ്ചസാര, വാനില എസ്സെൻസ്, പാൽ എന്നിവ ചേർക്കുക.ശേഷം വീണ്ടും മിക്സിയിൽ നന്നായി അടിച്ചെടുത്ത് പതപ്പിക്കുക. പിന്നീട് ഒരു ​ഗ്ലാസിലേക്ക് മാറ്റി അതിലേക്ക് ഐസ് ക്യൂബ്സ് ഇടുക. ശേഷം താത്പര്യമുളള ഡ്രൈഫ്രൂട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News