
നെയ് പത്തിരി പലരുടെയും ഫേവറിറ്റ് ആണെന്നതിൽ സംശയമില്ല. പക്ഷേ പ്രഭാത ഭക്ഷണമെനുവിൽ പലപ്പോഴും ഇവന്‍റെ പേര് നമ്മൾ കാണാറില്ല. എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന നെയ് പത്തിരി ഈസിയായി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍ :
ഒന്നര കപ്പ് പൊന്നിയരി, അര കപ്പ് ചെറിയ ഉള്ളി, രണ്ട് ടീസ്പൂണ്‍ പെരുംജീരകം, ഒരു കപ്പ് തേങ്ങ തിരുമ്മിയത്, വറുക്കാനാവശ്യമായ എണ്ണയും പാകത്തിന് ഉപ്പുമെടുത്താൽ പാചകത്തിലേക്ക് കടക്കാം.
ALSO READ; എണ്ണ കുറച്ച് ഒരു ഹെൽത്തി മീൻ ഫ്രൈ ആയാലോ ഇന്ന്; പ്രഷർ കുക്കറിൽ കിടിലൻ മീന്‍ പൊരിച്ചത് പരീക്ഷിക്കാം
തയ്യാറാക്കുന്ന വിധം: അരി നല്ല തിളച്ച വെള്ളത്തില്‍ കുതിരാനിടുകയാണ് ആദ്യം ചെയ്യേണ്ടത്. അരി വെള്ളത്തില്‍ നിന്നൂറ്റിയെടുത്ത ശേഷം, എടുത്തുവെച്ച ഉപ്പും തേങ്ങയും ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരക്കണം. തുടർന്ന് ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, അരച്ചുവെച്ചതിൽ നിന്ന് നെല്ലിക്കാ വലുപ്പത്തിൽ എടുത്ത് വെച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കാം. നന്നായി പൊങ്ങിവരുമ്പോൾ കോരി മാറ്റാം. നെയ് പത്തിരി റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

