
റമസാൻ നോമ്പിന്റെ പുണ്യദിനങ്ങളിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. ഇത്തവണ നോമ്പു തുറക്കുന്നത് ചില വെറൈറ്റി വിഭവങ്ങളുമായി ആയാലോ. ഇന്ന് നമുക്ക് തേങ്ങാ പൂ പഞ്ചാരയപ്പം ഒന്ന് ട്രൈ ചെയ്യാം. പേര് കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ഇത് അല്പം മധുരമുള്ള ഒന്നാണ്.
അവശ്യ സാധനങ്ങൾ
അരിപ്പൊടി – 400 ഗ്രാം
ചൂടുവെള്ളം – ആവശ്യത്തിന്
തേങ്ങാപ്പാൽ – 300 മില്ലി
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 100 ഗ്രാം
തേങ്ങ ചിരണ്ടിയത് – രണ്ടു ടീ സ്പൂൺ
ഏലയ്ക്കാപ്പൊടി – രണ്ടു ടീസ്പൂൺ
ALSO READ: മുട്ട കറിയിലും ഉണ്ട് വെറൈറ്റി; ഇതൊന്ന് പരീക്ഷിച്ചോളു..!
തയാറാക്കുന്ന വിധം
ആദ്യം അരിപ്പൊടി ചെറു ചൂടുള്ള വെള്ളത്തിൽ കുഴച്ചു മാവു തയാറാക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതിൽ നിന്നു ചെറിയ ഉരുളകളുണ്ടാക്കി അതിൽ ഫോർക്ക് വച്ച് അമർത്തി പൂവിന്റെ ആകൃതി പോലെ ഉണ്ടാക്കുക. ഇത് ആവിയിൽ വച്ചു 10 മിനിറ്റ് വേവിച്ചെടുക്കുക. ഇനി തേങ്ങാ ചിരണ്ടിവെച്ചത്തിലേക്ക് പഞ്ചസാരയും അല്പം ഏലക്കാപൊടിയും ചേർക്കുക. ആവിയിൽ നിന്നും എടുത്ത അപ്പത്തിന്റെ മുകളിലായി ഇത് വിതറാം. ഇനി തേങ്ങാപ്പാലിൽ പാൽപം പഞ്ചസാരയും ഏലക്കാപൊടിയും ഒരു പിഞ്ച് ഉപ്പും ചേർത്ത മിശ്രിതം ഇതിനു മുകളിലായി ഒഴിച്ച് ചൂടോടെ വിളമ്പാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


