
ഓണത്തിന് ഒരു സ്‌പെഷ്യല്‍ പക്കാവട തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പി പക്കാവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
കടല മാവ് – 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
മുളക് പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍
ബട്ടര്‍ (വെണ്ണ ) – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – അവശ്യത്തിന്
കറിവേപ്പില – ഒരു പിടി
വെള്ളം – ആവശ്യത്തിന്
Also Read :ഓണസദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം
തയ്യാറാക്കുന്ന വിധം
കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി, കായപൊടി, ഉപ്പ് ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കുക
സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് മാവ് നിറയ്ക്കുക.
ചൂടായ എണ്ണയില്‍ മാവ് വൃത്താകൃതിയില്‍ പിഴിയുക
നന്നായി മൂത്ത് കഴിയുമ്പോള്‍ കോരി മാറ്റി വയ്ക്കാം.
തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. കുറച്ച് കറിവേപ്പില കൂടി വറുത്ത് ചേര്‍ക്കാം.
Also Read :ഓണത്തിന് പായസത്തിനൊപ്പം കഴിക്കാന്‍ ബോളി കടയില്‍ നിന്നും വാങ്ങേണ്ട; സിംപിളായി വീട്ടിലുണ്ടാക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

