
പൈനാപ്പിൾ ഉപ്പിലിട്ടത് എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാൽ നല്ല കിടിലൻ രുചിയിൽ പൈനാപ്പിൾ അച്ചാർ ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. റെസിപ്പി ചുവടെ:
ആവശ്യ സാധനങ്ങൾ:
പൈനാപ്പിൾ – ഒരെണ്ണം
ഇഞ്ചി – ചെറുതായി അരിഞ്ഞത് ( രണ്ട് സ്പൂൺ )
വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് ( രണ്ട് സ്പൂൺ )
പച്ചമുളക്- 4 എണ്ണം
കറിവേപ്പില -3 തണ്ട്
അച്ചാറുപ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി – ആവശ്യത്തിന്
ഉലുവ പൊടി – അര ടീസ് സ്പൂൺ
കടുക് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ടീസ് സ്പൂൺ
കായപൊടി – ടീസ് സ്പൂൺ
വിനാഗിരി – ആവശ്യത്തിന്
Also read: നാടൻ ചക്കക്കുരു മാങ്ങ കറി ഉണ്ടാക്കിയാലോ? എല്ലാ കറികളും മാറി നിൽക്കും
ഉണ്ടാക്കുന്ന വിധം :
ആദ്യം പൈനാപ്പിൾ ചെറിയ കക്ഷണങ്ങളായി മുറിച്ച് മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ശേഷം ഉലുവ, പച്ചമുളക് അരിഞ്ഞത് , വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം രണ്ട് തരം മുളകുപൊടി, അച്ചാറുപ്പൊടി, ഒരു നുള്ള് മഞ്ഞൾപൊടി, ഉപ്പ്, കൂടെ അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം കായപൊടി, വിനാഗിരിയും കൂടെ ചേർത്ത് ഇളക്കുക. ചട്ടി സ്റ്റോവിൽ നിന്ന് മാറ്റിവെയ്ക്കുക. പൈനാപ്പിൾ അച്ചാർ തയ്യാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

