
നിങ്ങൾ ഒരു ചായ പ്രേമി ആണോ ? ദിവസം എത്ര ചായ വരെ കുടിക്കും ? എന്നാൽ അതിൽ ഒരു ചായ കുക്കറിൽ ഉണ്ടാക്കി നോക്കിയാലോ ? ഞെട്ടേണ്ട, പല തരത്തിലുള്ള ചായകൾ ട്രൈ ചെയ്തവർക്ക് ഇതൊരു വ്യത്യസ്തതയുള്ള റെസിപ്പി തന്നെ ആയിരിക്കും. കാര്യമായിട്ട് ഒന്നും ഇല്ലെങ്കിലും ഇപ്പോഴും കുടിക്കുന്നതിൽ നിന്നും മാറി ഒന്ന് ചെയ്തു നോക്കിയാൽ നല്ലതല്ലേ ? എന്നാൽ ആ റെസിപ്പി ഇതാ
അവശ്യ സാധനങ്ങൾ
പാല് – ഒരു കപ്പ്
വെള്ളം – 1 ടേബിൾസ്പൂൺ
ചായപ്പൊടി – കടുപ്പത്തിന് ആവശ്യത്തിന്
പഞ്ചസാര – മധുരത്തിന് ആവശ്യമുള്ളത്
ഏലക്ക – 2 എണ്ണം
ALSO READ: മുട്ടയുണ്ടോ? വൈകുന്നേരം ചായക്കൊപ്പം മലബാർ സ്പെഷ്യൽ ‘മുട്ട പോള’ ആയാലോ? ഉണ്ടാക്കാനും എളുപ്പം
തയാറാക്കുന്ന വിധം
കുക്കറിലേക്ക് പാലും, വെള്ളവും, ചായപ്പൊടിയും, മധുരത്തിന് ആവശ്യമുള്ള പഞ്ചസാരയും, ഏലക്കായും ചേർക്കുക. ഇനി കുക്കർ അടച്ചുവയ്ക്കുക. രണ്ട് വിസിൽ വരുന്നത് വരെ കാക്കാം. നല്ല സ്ട്രോങ്ങ് ആൻഡ് ടേസ്റ്റി ആയിട്ടുള്ള ചായ റെഡിയായി. ഇനി അടുത്ത തവണ ഇതുപോലെ ചായ ഉണ്ടാക്കി നോക്കണേ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

