
ഡയറ്റ് നോക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണ് റാഗി ഉപ്പുമാവ്. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാൻ. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
റാഗി പൊടി – 1 കപ്പ്
തക്കാളി – 1 എണ്ണം
ബീൻസ് – ആവശ്യത്തിന്
കാരറ്റ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
വറ്റൽമുളക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
Also read: ഇറാനി ചായ വീട്ടിലുണ്ടാക്കി നോക്കിയാലോ? യഥാർത്ഥ റെസിപ്പി ഇതാ..!
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് റാഗി പൊടിച്ചതിലേയ്ക്ക് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം മറ്റൊരു പത്രം അടുപ്പിൽ വെച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും ചേർത്തു വറുത്തെടുക്കാം. ശേഷം അതിലേക്ക് കാരറ്റ്, ബീൻസ്, തക്കാളി തുടങ്ങിയവ അരിഞ്ഞ് നന്നായി വഴറ്റാം. അതിലേയ്ക്ക് വറുത്തെടുത്ത റാഗിപ്പൊടി ചേർത്ത് നന്നായി ഇളക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കിയെടുക്കാം. വെള്ളം വറ്റിയതിനു ശേഷം അടുപ്പണച്ച് ചൂടോടെ കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

