കായ ഇട്ട് ഒരു മോര് കറി ഉണ്ടാക്കിയാലോ? സിംപിൾ റെസിപ്പി ഇതാ

kaya moru curry recipe

ഉച്ചയ്ക്ക് ഊണിന് നല്ല കായ മോര് കറി ഉണ്ടാക്കിയാലോ? നല്ല രുചികരമായ ഒരു കറിയാണ് ഇത്. എത്ര ദിവസം വേണമെങ്കിലും കേട് കൂടതെ ഇരിക്കും. എളുപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ :

പച്ചക്കായ -1 എണ്ണം
തൈര് – ½ കപ്പ്
തേങ്ങാ ചിരകിയത് – ½ കപ്പ്
പച്ച മുളക് -2 എണ്ണം
മഞ്ഞൾ പൊടി – ½ ടീസ് സ്പൂൺ
മുളക് പൊടി – ½ ടീസ് സ്പൂൺ
ജീരകം – ¼ ടീസ് സ്പൂൺ
കടുക് – ആവശ്യത്തിന്
ഉണക്ക മുളക് – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

Also read: തക്കാളി ചേർത്ത് മോര് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!

ഉണ്ടാക്കുന്ന വിധം:

ആദ്യം പച്ചക്കായ കഷ്ണങ്ങളാക്കി ഉപ്പ്, മഞ്ഞൾ പൊടി , മുളക് പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക. അടച്ച് വേവിക്കണം.

ഒരു മിക്സിയുടെ ജാറിൽ തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർത്ത് കൊടുക്കാം.

കായ വെന്ത ശേഷം ഈ അരപ്പ് അതിലേക്ക് ചേർത്ത് കൊടുക്കാം. നന്നായി തിളച്ച ശേഷം എടുത്ത് വെച്ചിരിക്കുന്ന തൈര് ചേർത്ത് തീ ഓഫ് ചെയ്യുക. കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് കറിയിൽ ചേർക്കുക. രുചികരമായ കായ മോര് കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News