
പൊതുവെ പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും, വിളർച്ച തടയാനും രക്തത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും, എല്ലുകൾക്ക് ബലം നൽകാനും സഹായിക്കുന്നതാണ്. വെറുതെ ഈന്തപ്പഴം കഴിക്കുന്നതിന് പകരം ബിരിയാണിക്കൊപ്പമോ ഗീ റൈസിനൊപ്പമോ കഴിക്കാൻ പാകത്തിന് ഒരു അടിപൊളി ഈന്തപ്പഴം അച്ചാറിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
കുരു കളഞ്ഞ ഈന്തപ്പഴം – 200 ഗ്രാം
പച്ചമുളക് – 5 എണ്ണം
മഞ്ഞൾ പൊടി – 1/2 ടേബിൾ സ്പൂൺ
വിനാഗിരി – 3 ടേബിൾ സ്പൂൺ
കായം – 1/2 ടേബിൾ സ്പൂൺ
ഉലുവ – 1/4 ടേബിൾ സ്പൂൺ
വെളുത്തുള്ളിയും ഇഞ്ചിയും ആവശ്യത്തിന്
കടുക് – 1 ടേബിൾ സ്പൂൺ
എണ്ണ – 4 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
Also read : നെയ്യ് പെട്ടെന്ന് പൂപ്പൽ പിടിക്കുന്നുവോ ? ഫ്രഷായി സൂക്ഷിക്കാൻ ഇതാ വഴികൾ
ആദ്യം ഒരു പാനിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇടുക. ശേഷം വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക. ബ്രൗൺ നിറമായി കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾ പൊടി, കായം, ഉലുവ, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. അതിന് ശേഷം അരക്കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റെ കൂടെ തന്നെ വിനാഗിരിയും ഉപ്പും ചേർക്കുക. ഇത് നന്നായി തിളച്ചു വന്നാൽ അതിലേക്ക് മുറിച്ച് ചെറിയ കഷ്ണങ്ങളാക്കിയ ഈന്തപ്പഴം ഇട്ടു നന്നായി മിക്സ് ചെയ്യുക. ഒന്ന് കൂടെ തിളച്ചു വന്നാൽ തീ ഓഫ് ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

