മൊരിഞ്ഞ മത്തി പൊരിച്ചത് വേണോ? ഇങ്ങനെ പരീക്ഷിക്കൂ..!

sardine fish fry recipe

മത്തി മലയാളികളുടെ ഇഷ്ട മീനുകളിൽ ഒന്നാണ്. മത്തി കറിയായി ഉണ്ടാക്കിയാലും, പൊരിച്ചാലും നല്ല രുചിയോടെ കഴിക്കാൻ കഴിയും. നല്ല മൊരിഞ്ഞ മത്തി പൊരിച്ചത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

വൃത്തിയാക്കി വരഞ്ഞ മത്തി – 10 എണ്ണം
വെളുത്തുള്ളി അല്ലി – 10 എണ്ണം
ചുവന്നുള്ളി – 10 എണ്ണം
പച്ച കുരുമുളക് – 20 എണ്ണം
കറിവേപ്പില – ഒരു പിടി
തക്കാളി ദശ – കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

Also read: മുട്ട കറിയിലും ഉണ്ട് വെറൈറ്റി; ഇതൊന്ന് പരീക്ഷിച്ചോളു..!

ഉണ്ടാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി നന്നായി വരഞ്ഞെടുക്കുക.
വെളുത്തുള്ളി, ചുവന്നുള്ളി, പച്ച കുരുമുളക്, കറിവേപ്പില, തക്കാളി ദശ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക (വെള്ളം ചേർക്കരുത് ).ശേഷം ഈ അരപ്പ് നന്നായി മീനിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ എങ്കിലും മസാല പിടിക്കാൻ വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ കുറഞ്ഞ തീയിൽ വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News