ഷാർജ ഷേക്ക് ഇതുപോലെ ഒന്ന് പരീക്ഷിക്കൂ, ഫാൻ ആകും, ഉറപ്പ്

SHARHA SHAKE FOOD

കടയിൽ നിന്നും നമ്മളിൽ പലരും ഷാർജ ഷേക്ക് കുടിക്കാറുണ്ട്. ചിലപ്പോഴൊക്കെ രുചി അത്ര സുഖകരമായിരിക്കില്ല. എന്നാൽ നല്ല അടിപൊളി ഷാർജ ഷേക്ക് വീട്ടിൽ ഉണ്ടാക്കിയാലോ? കിടിലൻ റെസിപ്പി ഇതാ, എന്നും പരീക്ഷിക്കുന്ന പോലെ ഉള്ള റെസിപ്പി അല്ല ഇത്, വെറൈറ്റി ആണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ..!

ആവശ്യ സാധങ്ങൾ:

പാല് – രണ്ട് പാക്കറ്റ്
ചെറുപഴം – നന്നായി പഴുത്തത് 10 എണ്ണം
ബൂസ്റ്റ് – 4 ടീസ് സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഐസ്ക്രീം – വാനില (ആവശ്യത്തിന്)
കപ്പലണ്ടി – പൊടിച്ചത് (ആവശ്യത്തിന്)
കശുവണ്ടി – പൊടിച്ചത് (ആവശ്യത്തിന്)

Also read: നിങ്ങൾ ഇതുവരെ ചായ ഉണ്ടാക്കിയത് തെറ്റായ രീതിയിലാണോ? ഇതാ രുചിയുള്ള ചായക്കായുള്ള ചില രഹസ്യ കൂട്ടുകൾ

ഉണ്ടാക്കുന്ന വിധം:
ആദ്യം പാൽ നന്നായി ഐസ് ആകാൻ വയ്ക്കുക.

ഒരു മിക്‌സി ജാറിൽ ഐസ് ആക്കിയ പാലും പഞ്ചസാരയും ചെറു പഴവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ബൂസ്റ്റ് ഇടാൻ മറക്കരുത്.

ശേഷം ഐസ് ക്രീം, കപ്പലണ്ടി, കശുവണ്ടി എന്നിവ ചേർത്ത് അലങ്കരിച്ചു കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News