അവധി ദിനത്തില്‍ ഒരു എളുപ്പ ബ്രേക്ക് ഫാസ്റ്റ് ആയാലോ; റവയും തേങ്ങയും മാത്രം മതി

rava-coconut

നാളെ എന്ത് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുമെന്ന ആശയക്കുഴപ്പത്തിലാണോ. ഓണ ദിവസങ്ങളില്‍ തുടര്‍ച്ചയായി വലിയ രീതിയില്‍ പാചകം ചെയ്ത് തളര്‍ന്നിരിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുന്ന ഒരു ഐറ്റമായാലോ നാളെ രാവിലെ.

റവയും തേങ്ങയുമാണ് പ്രധാനമായും വേണ്ട ചേരുവകള്‍. എന്നാല്‍ ഇത് ഉപ്പുമാവല്ല കെട്ടോ. മറ്റൊരു കിടു ഐറ്റമാണ് നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത്.

Read Also: സാമ്പാര്‍ ഇനി ഫ്രിഡ്ജിലേക്ക് കയറ്റേണ്ടി വരില്ല; കേടാകാതിരിക്കാന്‍ ഈ ടിപ് പ്രയോഗിച്ചാല്‍ മതി

ചേരുവകള്‍

ഒരു കപ്പ് റവ, അര കപ്പ് തേങ്ങ, നാല് ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ്.

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം മിക്‌സിയുടെ ജാറിലിട്ട് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. മിക്‌സിയുടെ ജാറില്‍ തേങ്ങയും റവയും മൂടിനില്‍ക്കുന്ന ലെവലില്‍ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി. തുടര്‍ന്ന്, മാവ് പാത്രത്തിലേക്ക് മാറ്റി സ്വാദിനായി ഒരു നുള്ള് ചെറുജീരകം ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ദോശച്ചട്ടി അടുപ്പത്ത് വെച്ച് അല്‍പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. ശ്രദ്ധിക്കുക, മാവ് അധികം പരത്തി ഒഴിക്കരുത്. നെയ് പത്തിരിയുടെ വലുപ്പത്തില്‍ മാവ് ഒഴിച്ചാല്‍ മതിയാകും. ഓര്‍ക്കുക, ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News