വീട്ടിൽ തന്നെ ഉണ്ടാക്കാം യമ്മി വാനില പുഡ്ഡിങ്

vanilla pudding

പുഡ്ഡിങ് കഴിക്കാൻ തോന്നുമ്പോൾ ഇനി റെസ്റ്റോറൻഡിലേയ്ക്ക് ഓടേണ്ട. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വേ​ഗത്തിൽ ഒരു വാനില പുഡ്ഡിങ് ഉണ്ടാക്കാനുള്ള റെസിപ്പി നോക്കിയാലോ.

ആവശ്യമായ ചേരുവകൾ

പഞ്ചസാര – ⅓ കപ്പ് പഞ്ചസാര
കോൺസ്റ്റാർച്ച് – 3 ടേബിൾസ്പൂൺ കോൺസ്റ്റാർച്ച്
ഉപ്പ് – ½ ടീസ്പൂൺ ഉപ്പ്
പാൽ – 2 കപ്പ്
വാനില എസൻസ്സ് – 1 ബിൾസ്പൂൺ
വെണ്ണ – 1 ടേബിൾസ്പൂൺ

Also read : പരീക്ഷയിൽ തിളങ്ങണോ? ഇതാ നിങ്ങളുടെ തലച്ചോറിനുള്ള ‘സൂപ്പർ പവർ’ ഭക്ഷണങ്ങൾ!

ഒരു പാനിൽ പഞ്ചസാര, കോൺസ്റ്റാർച്ച്, ഉപ്പ് എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്യുക. പാൽ കുറച്ച് കുറച്ച് ചേർത്തുകൊണ്ട് മൃദുവാകുന്നത് വരെ വിസ്ക് ഉപയോ​ഗിച്ച് ഇളക്കുക. തുടർന്ന് ഈ മിശ്രിതം ചെറുതീയിൽ തിളപ്പിക്കുക. മിശ്രിതം നന്നായി തിളച്ച് കുറുകി വരുമ്പോൽ തീ ഓഫ് ചെയ്യുക. എന്നിട്ട് അതിലേക്ക് വെണ്ണയും വാനില എസ്സൻസും ചേർത്ത് ഇളക്കുക. ഇനി മറ്റൊരു ബൗളിലേയ്ക്ക് മാറ്റി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ആസ്വദിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News