
ഒരു ഉരുളക്കിഴങ്ങ് റെസിപ്പിയാണ് ഇപ്പോള്‍ എങ്ങും ചർച്ചാവിഷയം. ‘ക്രിസ്പി സ്മാഷ്ഡ് പൊട്ടറ്റോ വെജിറ്റബിൾ ബേക്ക്’ എന്ന റെസിപ്പിയാണ് താരം. കുറഞ്ഞ ചേരുവയും സമയവും മതി ഇതുണ്ടാക്കാൻ എന്നതാണ് ഈ വൈറൽ റെസിപ്പിയുടെ പ്രധാന ആകർഷണം.
നമ്മുടെ അടുക്കളയിലുള്ള സാധാരണ ചേരുവകൾ മതി ഈ ഡിഷ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ. പ്രഭാതഭക്ഷണമായോ ഡിന്നറായോ എല്ലാം ഈ സ്മാഷ്ഡ് പൊട്ടറ്റോ കഴിക്കാം.
ആവശ്യമായ ചേരുവകള്‍
ഉരുളക്കിഴങ്ങ് – 5 എണ്ണം
ചീര – ഒരു പിടി (അരിഞ്ഞത്)
മഞ്ഞ കാപ്സിക്കം – പകുതി
ചെറിയ തക്കാളി- ഒരു പിടി
മുട്ട – 3 എണ്ണം
പാൽ – 1/2 കപ്പ്
ചീസ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ, കുരുമുളക് – പാകത്തിന്
തയ്യാറാക്കുന്നത് ഇങ്ങനെ:
ആദ്യം ഉരുളക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം സ്മാഷ് ചെയ്യുക. തുടർന്ന് ഒരു ബേക്കിങ് ഡിഷിൽ എണ്ണ പുരട്ടി ഉരുളക്കിഴങ്ങ് നിരത്താം. ശേഷം ഒരു ഗ്ലാസിന്റെ അടിഭാഗമോ ഫോർക്കോ ഉപയോഗിച്ച് ഇവ നന്നായി അമർത്തി പരത്തിയെടുക്കണം. ഇതിന് മുകളിൽ അല്പം എണ്ണയും ഉപ്പും കുരുമുളകും ചേർക്കുക.
ALSO READ: പാൽ പിരിഞ്ഞുപോയോ? വെറുതെ കളയല്ലേ, നല്ല സോഫ്റ്റ് പനീർ വീട്ടിൽ തന്നെയുണ്ടാക്കാം
ഇതിനു മുകളിലായി ബെൽ പെപ്പർ, തക്കാളി എന്നിവ വിതറണം. ഒരു പാത്രത്തിൽ മുട്ടയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം പച്ചക്കറികൾക്ക് മുകളിലായി ഒഴിച്ച് ബേക്ക് ചെയ്യാം. ഏറ്റവും മുകളിൽ ചീസ് വിതറാൻ മറക്കരുത്. ശേഷം 200 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത ഓവനിലോ എയർ ഫ്രയറിലോ വെച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്തെടുത്താൽ രുചികരമായ ക്രിസ്പി സ്മാഷ്ഡ് പൊട്ടറ്റോ വെജിറ്റബിൾ ബേക്ക് റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


