കറികളൊന്നും വേണ്ട ! ഉച്ചയ്ക്ക് നല്ല നാടന്‍ രുചിയില്‍ ഞൊടിയിടയിലുണ്ടാക്കാം ചമ്മന്തിച്ചോറ്

chammanthi choru

ഉച്ചയ്ക്ക് നല്ല നാടന്‍ രുചിയില്‍ ഞൊടിയിടയിലുണ്ടാക്കാം ചമ്മന്തിച്ചോറ്. നല്ല കിടിലന്‍ നാടന്‍ രുചിയില്‍ ചമ്മന്തിച്ചേറ് സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഉറപ്പായും ഇഷ്ടപ്പെടും. ചമ്മന്തിച്ചോറ് ക‍ഴിക്കാന്‍ വേറെ ഒരു കറികളും വേണ്ട.

ചേരുവകള്‍

ചോറ്

തേങ്ങ

ചുവന്നുള്ളി

പുളി

ഉപ്പ്

ഇഞ്ചി

കറിവേപ്പില

വറ്റല്‍മുളക്

വെളിച്ചെണ്ണ

കടുക്

സവാള

തക്കാളി

Also Read : വെറും രണ്ട് ഐറ്റം കൊണ്ട് ഒരു കിടുക്കാച്ചി കറി ! ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയെങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ

തയ്യാറാക്കുന്ന വിധം

തേങ്ങ ചെറുതായി ചിരകിയെടുക്കുക

ചിരകിയ തേങ്ങയിലേയ്ക്ക് ചുവന്നുള്ളിയും പുളിയും ഉപ്പും ഇഞ്ചിയും കറിവേപ്പിലയും വറ്റല്‍മുളക് ചുട്ടതും ചേര്‍ത്ത് അരച്ചെടുക്കാം.

പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വഴറ്റാം.

കഷ്ണം ഇഞ്ചി, കറിവേപ്പില, തക്കാളിയും പകുതി ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കുക

ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കാം.

ഇത് വെന്തുവരുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തി ചേര്‍ക്കുക

വേവിച്ച ചോറ് ചേര്‍ത്തിളക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News