കായ വറുത്തത് കഴിച്ച് മടുത്തോ? ഒന്ന് വെറൈറ്റിയായി ഉണ്ടാക്കി നോക്കിയാലോ?

banana chops Recipe

ചിപ്സ് അല്ലെങ്കിൽ കായ വറുത്തത് ഇഷ്ടമല്ലാത്ത ആളുകൾ കുറവായിരിക്കും. വൈകീട്ട് ചായയ്ക്കൊപ്പം ചിപ്സുമുണ്ടെങ്കിൽ പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല. എപ്പോഴും ചെയ്യുന്ന രീതിയിലല്ലാതെ ഒന്ന് വെറൈറ്റിയായി കായ വറുത്തുനോക്കിയാലോ? കായ വറുത്തതല്ല, നല്ല അസ്സൽ മസാല ചിപ്സ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

പച്ചക്കായ (ആവശ്യത്തിന്)
വറുത്തുകോരാൻ ആവശ്യമായ എണ്ണ
ഉപ്പ് – 2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
വെളുത്തുള്ളി അല്ലി – 4-5 എണ്ണം (ചതച്ചത്)
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് വൃത്തിയാക്കിയ പച്ചക്കായ കനംകുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. 2 ടീസ്പൂൺ ഉപ്പ് വെള്ളത്തിൽ അലിയിച്ച് അരിഞ്ഞുവെച്ച പച്ചക്കായയിലേക്ക് ഒഴിക്കുക. ശേഷം തിളച്ച എണ്ണയിലേക്കിടാം.

Also Read: ഒരു കപ്പ് റവയുണ്ടോ? നല്ല അസ്സൽ നെയ്പ്പത്തിരി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം

ചിപ്സ് നന്നായി ക്രിസ്പി ആകുന്നതുവരെ ഇളക്കി കൊടുക്കുക. പാകമായാൽ കോരിമാറ്റാം. എല്ലാം വറുത്തെടുത്ത ശേഷം ചിപ്സിന് മുകളിൽ എരിവിന് അനുസരിച്ച് മുളകുപൊടി വിതറുക. അതേ എണ്ണയിൽ തന്നെ വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും വറുത്തെടുത്ത് ചിപ്സിൽ ചേർത്ത് നന്നായി ഇളക്കിയാൽ നല്ല ടേസ്റ്റിയും വ്യത്യസ്തവുമായ മസാല ചിപ്സ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News