മലയാളികള്‍ക്ക് ഇഷ്ടമുള്ള നല്ല എരിവുള്ള ‘ബീഫ് റോസ്റ്റ്’ എങ്ങനെ ഉണ്ടാക്കാം?

Spicy Kerala Beef Roast recipe

മലയാളികള്‍ക്ക് ബീഫ് ഉണ്ടെങ്കിൽ പിന്നെ വേറെയൊന്നും വേണ്ട, ബീഫ് കറിയോ റോസ്റ്റോ ഫ്രൈയോ എന്തായാലും മലയാളികള്‍ക്കതൊരു വികാരമാണ്. കൂടെ നല്ല മൊരിഞ്ഞ പൊറോട്ടയോ അപ്പമോ ഉണ്ടെങ്കിലോ, പെർഫെക്ട് കോംബോ. നല്ല എരിവുള്ള ബീഫ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ. അതും നല്ല കുരുമുളകിട്ട ബീഫ് റോസ്റ്റ്.

ആവശ്യമായ സാധനങ്ങൾ

ബീഫ്: 1 കിലോ
മല്ലിപ്പൊടി: 1 ടേബിൾസ്പൂൺ
മുളകുപൊടി: ½ ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി: ¾ ടീസ്പൂൺ
കുരുമുളക് ചതച്ചത്: ½ ടേബിൾസ്പൂൺ
ഗരം മസാല: 1 ടീസ്പൂൺ
മീറ്റ് മസാല ഉണ്ടെങ്കിൽ 1 ടേബിൾസ്പൂൺ ചേർക്കാം (നിർബന്ധമല്ല)
ഉപ്പ്: 1½ ടീസ്പൂൺ
വെളിച്ചെണ്ണ: 3 ടേബിൾസ്പൂൺ
നാരങ്ങാനീര്: 1 ടീസ്പൂൺ
വെളുത്തുള്ളി (ചതച്ചത്) ആവശ്യത്തിന്
ഇഞ്ചി (ചതച്ചത്) ആവശ്യത്തിന്
പച്ചമുളക്: 2 എണ്ണം
ചെറിയ ഉള്ളി: 30 എണ്ണം (അരിഞ്ഞത്)
കറിവേപ്പില: 2 തണ്ട്

ALSO READ: നല്ല പ‍ഴുത്ത നേന്ത്രപ്പഴം ഉണ്ടോ? ‘നെയ്യട ഉണ്ടാക്കാം ഈസിയായി

തയ്യാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ ബീഫ് ഇട്ട് വേവിക്കുക. ബീഫിലേക്ക് മസാലകളും (മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് ചതച്ചത്, ഗരം മസാല), ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചാണ് വേവിക്കേണ്ടത്. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ആദ്യത്തെ വിസിൽ വരുന്നത് വരെ ഉയർന്ന തീയിലും, പിന്നീട് തീ കുറച്ച് 2-3 വിസിൽ വരുന്നത് വരെയും വേവിക്കുക.

മറ്റൊരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് മസാലയുടെ പച്ചമണം മാറുന്നത് വരെ ഇളക്കാം. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് കുക്കറിലെ വെള്ളത്തോടൊപ്പം പാനിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം വറ്റി റോസ്റ്റ് പരുവമാകുന്നത് വരെ വേവിക്കണം.

തുടർന്ന് ഇതിലേക്ക് കുരുമുളക് ചതച്ചത് ചേർത്ത് യോജിപ്പിക്കുക. എരിവും പുളിയും പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നാരങ്ങാനീര് ചേർക്കാവുന്നതാണ്. കുറച്ചുസമയം കൂടി ഇളക്കിയ ശേഷം തീ ഓഫ് ചെയ്താൽ നല്ല ടേസ്റ്റി ബീഫ് റോസ്റ്റ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News