
പൈനാപ്പിളും ഏത്തയ്ക്കയും ഒന്നും വേണ്ട, ഒരുപറ ചോറുണ്ണാന്‍ വഴുതനങ്ങ പുളിശ്ശേരി മാത്രം മതി. നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ പുളിശ്ശേരി തയ്യാറാക്കുന്നതെ അങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
വഴുതനങ്ങ
മഞ്ഞള്‍പ്പൊടി
മുളകുപൊടി
ഉപ്പ്
വെളിച്ചെണ്ണ
തൈര്
ഉപ്പ്
ജീരകം
വറ്റല്‍മുളക്
കറിവേപ്പില
ചുവന്നുള്ളി
Also Read : മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാം സിംപിളായി
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ വട്ടത്തില്‍ അരിയുക.
അതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും, ഉപ്പും ചേര്‍ത്തിളക്കുക.
പാന്‍ അടുപ്പില്‍ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
വഴുതനങ്ങ കഷ്ണങ്ങളാക്കിയത് അതിലേക്ക് ചേര്‍ത്തു വറുക്കുക.
ബൗളിലേക്ക് തൈരെടുത്ത് വറുത്ത വഴുതനങ്ങ അതിലേക്ക് ചേര്‍ക്കുക.
പാന്‍ അടുപ്പില്‍ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ജീരകവും കറിവേപ്പിലും വറ്റല്‍മുളകും ചേര്‍ക്കുക.
ചുവന്നുള്ളി അരിഞ്ഞത്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
തൈരിലേക്ക് ഇത് ചേര്‍ത്തിളക്കിയ ശേഷം വിളമ്പുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

