കല്യാണ സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം കിടിലന്‍ മാങ്ങ അച്ചാര്‍

കല്യാണ സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം കിടിലന്‍ മാങ്ങ അച്ചാര്‍. രുചികരമായി ഒട്ടും പുളിയില്ലാതെ ടേസ്റ്റി മാങ്ങ അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1.പച്ച മാങ്ങ-650 ഗ്രാം

2. കാശ്മീരി മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍

3.ഉലുവ വറത്തു പൊടിച്ചത് – 3/4 ടീസ്പൂണ്‍

4.കായം പൊടിച്ചത് – 1/2 ടീസ്പൂണ്‍

5.കടുക് പൊടിച്ചത് – 2 1/2 ടേബിള്‍ സ്പൂണ്‍

6.വെളുത്തുള്ളി – 6 അല്ലി

7.നല്ലെണ്ണ – 50 മില്ലി

8.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ നന്നായി കഴുകി തുടച്ച ശേഷം കഷ്ണങ്ങള്‍ ആക്കി മുറിച്ചെടുക്കുക.

പാനില്‍ ഒരു ടീസ്പൂണ്‍ നല്ലെണ്ണ ചൂടാക്കി മാങ്ങാ കഷ്ണങ്ങള്‍ ഒരു 2 മിനിറ്റ് ചൂടാക്കി എടുക്കുക.

ചൂടാക്കിയ മാങ്ങാ കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കി നന്നായി ചൂടാറിയ ശേഷം അടുത്ത ദിവസം വരെ അടച്ചു വക്കുക.

അടുത്ത ദിവസം മാങ്ങയിലേക്ക് 2 മുതല്‍ 5വരെ ഉള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് നന്നായി ഇളക്കുക.

ഒരു പാനില്‍ നല്ലെണ്ണ നന്നായി ചൂടാക്കി വെളുത്തുള്ളി ഇട്ട് മൂപ്പിക്കുക.

അതിനുശേഷം മാങ്ങയിലേക്ക് ഒഴിക്കുക.

നന്നായി ഇളക്കി ഒന്ന് രണ്ടു ദിവസം വയ്ക്കുക.

തുടര്‍ന്ന് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം

Also Read : മാങ്ങയുടെ സീസണ്‍ ഒക്കെയല്ലേ ? ഉച്ചയ്ക്ക് കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി പച്ചമാങ്ങാ ചോറായാലോ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here