
ഒരു പ്ലേറ്റ് ചോറ് രുചിയോടെ കഴിക്കാൻ ഇനി ഒന്നും രണ്ടും കറികളൊന്നും വേണ്ട, ഈ ഒരൊറ്റ ചമ്മന്തി മതി, നല്ല അസ്സൽ തക്കാളി ചമ്മന്തി. ചോറിന്റെ കൂടെ മാത്രമല്ല, ദോശയ്ക്കും ഇഡലിക്കുമെല്ലാം ബെസ്റ്റ് കോംബിനേഷനാണ് ഈ ചമ്മന്തി. ഹോട്ടൽ രുചിയിലുള്ള തക്കാളി ചമ്മന്തി എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തക്കാളി – 5 എണ്ണം
സവാള – 1
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ തക്കാളിയും സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കണം. ശേഷം ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം. ശേഷം ചെറുതായി അരിഞ്ഞുവെച്ച സവാള ചേർത്ത് വഴറ്റാം. ഒപ്പം പച്ചമുളകും ചേർക്കാം. ഇവ നന്നായി വഴന്നുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
ALSO READ: എണ്ണ കുറച്ച് ഒരു ഹെൽത്തി മീൻ ഫ്രൈ ആയാലോ ഇന്ന്; പ്രഷർ കുക്കറിൽ കിടിലൻ മീന്‍ പൊരിച്ചത് പരീക്ഷിക്കാം
തുടർന്ന് പൊടികളും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കി, തീ അണച്ച് മാറ്റി വയ്ക്കാം. ഈ മിശ്രിതം നന്നായി ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കാം. നന്നായി അരഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

