
കടലക്കറി നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം വിഭവങ്ങളിലൊന്നാണ്. പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമൊക്കെയായി വിവിധ വിഭവങ്ങളുടെ കൂടെ നാം കടലക്കറി കഴിക്കാറുണ്ട്. എന്നാൽ എന്നും ഒരേ രീതിയിലും രുചിയിലും ഉണ്ടാക്കി മടുത്തെങ്കിൽ ഒന്ന് മാറ്റിപ്പിടിച്ചാലോ? വ്യത്യസ്തമായ രീതിയിൽ ഒരു രുചികരമായ കടലക്കറി പരീക്ഷിച്ചുനോക്കാം.
ആവശ്യമായ സാധനങ്ങൾ
കടല – ഒരു കപ്പ് (വെള്ളത്തിൽ ഇട്ടുവെച്ചത്)
ഉള്ളി – 3 എണ്ണം അരിഞ്ഞത്
തക്കാളി – 2 എണ്ണം അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- 1 സ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളക്പൊടി – 1 ടീസ്പൂൺ
പെരുംജീരകം – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളത്തിൽ കുതിർത്ത് വച്ച കടല അല്പം ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, പെരും ജീരകം, എന്നിവ ഇടുക. ഇതിൽ തക്കാളി, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് പച്ച മണം മാറുമ്പോൾ വേവിച്ച കടലയുടെ മുക്കാൽ ഭാഗം ചേർക്കുക. ഇത് നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള വേവിച്ച കടല മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുത്ത് ചേർത്ത് കൊടുക്കുക. ഉപ്പിന്റെ പാകം നോക്കി ആവശ്യമെങ്കിൽ ചേർക്കാം. നന്നായി തുളസിച്ചാൽ വാങ്ങി വയ്ക്കാം. രുചികരമായ കടലക്കറി റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

