അരി അരച്ചുടൻ നല്ല സോഫ്റ്റ്‌ വെള്ളയപ്പം ഉണ്ടാക്കാം; റെസിപ്പി ഇതാ

vellayappam easy recipe

രാവിലെ ബ്രേക്ക് ഫാസ്റ്റിനും രാത്രി അത്താഴത്തിനും ഒക്കെ കഴിക്കാൻ പറ്റിയ കിടിലൻ വിഭവമാണ് വെള്ളയപ്പം. വളരെ എളുപ്പത്തിൽ ഏങ്ങനെ വെള്ളയപ്പം ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

പച്ചരി -1 1/2 കപ്പ്‌
നാളികേരം -1/2 കപ്പ്‌ ( ചിരകിയത്)
ചോറ് -2 ടേബിൾ സ്പൂൺ
യീസ്റ്റ് -1/2 ടീസ്പൂൺ
പഞ്ചസാര -2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

Also read: നെയ്യപ്പം എത്ര ഉണ്ടാക്കിയിട്ടും ശരിയാകുന്നില്ലേ?; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

ഉണ്ടാക്കുന്ന വിധം:

ആദ്യം പച്ചരി മൂന്നോ നാലോ തവണ നന്നായി കഴുകി എടുത്ത ശേഷം അതിലേക്ക് നാളികേരം, യീസ്റ്റ്, ചോറ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി അരി കുതിർത്തു വയ്ക്കാൻ ആവശ്യത്തിന് വെള്ളം ചേർത്ത് എട്ട് മണിക്കൂർ വയ്ക്കുക ( രാത്രി മുഴുവൻ വയ്ക്കുന്നതാണ് ഉത്തമം).

അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ കുതിർത്തു വച്ച അരി വെള്ളത്തോട് കൂടി ചേർത്തു നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി ഒരു 1/2 മണിക്കൂർ പറ്റുമെങ്കിൽ വയ്ക്കുക. അതിനുശേഷം മാവ് അപ്പ ചട്ടിയിൽ ഒഴിച്ച് നന്നായി ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News