ഈ സാമ്പാറുണ്ടാക്കാൻ പരിപ്പും പച്ചക്കറികളും ഒന്നും വേണ്ട; ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെടാം

sambar recipe

കേരളീയ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ് സാമ്പാർ. സദ്യയിൽ മുതൽ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന് വരെ സാമ്പാർ കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ പരിപ്പും പച്ചക്കറികളും ഒരുമിച്ച് വെന്ത് പാകമാകുന്ന സാമ്പാർ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ കുറച്ച് സമയം നഷ്ടമാകും. മാത്രമല്ല കുറെ പച്ചക്കറികളും ആവശ്യമാണ്. പക്ഷെ ഇവയൊന്നുമില്ലാതെയും സാമ്പാർ ഉണ്ടാക്കിയെടുക്കാം. ഇങ്ങനെ എളുപ്പവഴിയിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സാമ്പാർ തയാറാക്കിയാലോ? പച്ചക്കറികൾ കഴിക്കാത്തവർക്കും ഇത് നല്ലപോലെ ഇഷ്ടമാകും.

ആവശ്യമായ സാധനങ്ങൾ

ചെറിയ ഉള്ളി -10 എണ്ണം
തക്കാളി– 2 എണ്ണം
പച്ചമുളക്– 2 എണ്ണം
ഉണക്കമുളക്– 2 എണ്ണം
കടുക്– കാൽ ടീസ്പൂൺ
കായപ്പൊടി
ഉലുവ
ഉപ്പ്
വെളിച്ചെണ്ണ

ALSO READ: മോരുകറി ചീത്തയാകാതെ കുറെ ദിവസം ഇരിക്കണോ? ഈ രീതിയിൽ ഒന്നുണ്ടാക്കി നോക്കൂ

ഉണ്ടാക്കുന്ന വിധം

ആദ്യം തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും സാമ്പാർ പൊടിയും കുറച്ച് വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കാൻ വയ്ക്കുക. വെന്തതിനു ശേഷം തക്കാളിയും ഉള്ളിയും ചേർന്ന കൂട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ അരക്കുക. ശേഷം അടുപ്പിൽ പത്രം വച്ച്ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവായും കറിവേപ്പിലയും ഉണക്കമുളകും വേണമെങ്കിൽ മുളക്പൊടിയും ചേർക്കുക. ഇവ നന്നായി മൂത്തുവരുമ്പോൾ അരച്ച് വച്ച തക്കാളി കൂട്ടിലേക്ക് ചേർക്കാം. ഇത് നന്നായി ഇളക്കി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കറി ചെറിയ തീയിൽ ചെറുതായി തിളപ്പിച്ചെടുക്കുക. കിടിലൻ സാമ്പാർ റെഡി. ഇവ ഇഡ്ഡലിയ്ക്കും ദോശയ്ക്കും ഒപ്പം നല്ല കോമ്പിനേഷനാണ്. ചോറിനൊപ്പവും ചേർത്ത് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News