രാവിലെ എഴുന്നേല്‍കുമ്പോള്‍ നിങ്ങള്‍ കഴിക്കുന്നത് ഈ ഭക്ഷണളാണോ? ഇവ ആരോഗ്യത്തിന് നല്ലതല്ല

ഒരു ദിവസത്തെ നമ്മുടെ ആരോഗ്യത്തെ തീരുമാനിക്കുന്നത് അന്ന് രാവിലെ കഴിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കിയാണ്. രാവിലെ എണീക്കുമ്പോള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തത് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

രാവിലെ പലരും ചെയ്യാറുള്ള ഒന്നാണ് ക്യാരറ്റ്, കുക്കുമ്പര്‍ പോലുള്ള പച്ചക്കറികള്‍ പോഷക മൂല്യം കൂടുതലാണെന്ന് കരുതി പച്ചയ്ക്ക് കഴിക്കുന്നത് എന്നാല്‍ അത് തെറ്റായ ഒന്നാണ്. ഇവ കഴിക്കുന്നത് മൂലം വയറ് കമ്പനം ഉണ്ടാകാന്‍ കാരണമാകും.

സിട്രിസ് പഴങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ദോഷമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു.

Also Read: ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാവിലെ എഴുന്നേറ്റ ഉയനെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കാനും നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകും.

വെറും വയറ്റില്‍ രാവിലെ എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകളുണ്ടാക്കും.

രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ മധുരംപലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാന്‍ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും.

കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News