ചായയൊക്കെ കുടിച്ചോളൂ; പക്ഷേ ഈ പറയുന്നതൊന്നും കൂടെ കഴിക്കല്ലേ…

TEA

ചായയില്ലാത്ത ജീവിതത്തെ കുറിച്ച് പലർക്കും ഓർക്കാൻ പോലും സാധിക്കില്ല. ദിവസവും കുടിക്കുന്ന ചായയുടെ കണക്കെടുക്കാൻ പോലും കഴിയില്ല. എന്നാൽ ചായ കുടിക്കുന്നതിനൊപ്പം ചിലതൊക്കെ കഴിച്ചാൽ പണി കിട്ടും. ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണ കോമ്പിനേഷനുകൾ ഏതാണെന്ന് പറയാം.

കടലമാവ് കൊണ്ടുള്ള പലഹാരങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ഒട്ടും നല്ലതല്ല. ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും വയറുവേദന, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ലെമൺ ടീ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞു. എന്നാൽ ഒഴിഞ്ഞ വയറ്റിൽ നാരങ്ങാനീര് ചേർത്ത ചായ കുടിക്കുന്നത് അസിഡിറ്റി വർധിപ്പിക്കാൻ ഇടയാക്കും. ഇത് കൂടാതെ, പാൽച്ചായ കുടിക്കുന്നതിന് തൊട്ടുമുമ്പോ അതിന് ശേഷമോ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും വയർ വീർക്കുന്നതിനും കാരണമാകും.

ALSO READ: മരിച്ചതിനുശേഷവും ചിലരുടെ മൂക്കിലും ചെവിയിലും നിന്ന് രക്തം വരുന്നത് എന്തുകൊണ്ട്?

ചായയ്ക്കൊപ്പം മഞ്ഞൾ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതല്ല. ചായയിലെ രാസഘടകങ്ങളും മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകവും തമ്മിൽ പ്രവർത്തിക്കുമ്പോൾ ദഹനവ്യവസ്ഥയെ അത് ദോഷകരമായി ബാധിച്ചേക്കാം. ഇത് വയറ്റിൽ അസ്വസ്ഥതയും കടുത്ത അസിഡിറ്റിയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഇരുമ്പ് സത്തുകളാൽ സമ്പന്നമാണ് ചീര പോലുള്ള ഇലക്കറികൾ, പരിപ്പ് വർഗങ്ങൾ, നട്സ് എന്നിവ. ഇവ ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ, ഓക്സലേറ്റ് എന്നീ ഘടകങ്ങൾ ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. അതുകൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ചായയോടൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നത് ആണ് നല്ലത്.

നല്ല ചൂടുള്ള ചായ കുടിച്ചതിന് ശേഷം തൊട്ടുപിന്നാലെ ഐസ്ക്രീമോ മറ്റ് തണുത്ത ആഹാരസാധനങ്ങളോ കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് ദഹനപ്രക്രിയയെ പൂർണമായും താളംതെറ്റിക്കും. വ്യത്യസ്ത താപനിലയിലുള്ള ഭക്ഷണങ്ങൾ ഒരേസമയം ശരീരത്തിലെത്തുന്നത് ദഹനശേഷി കുറയ്ക്കുകയും ഓക്കാനം, തലകറക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും എന്നാണ് വിദ​ഗ്ദർ പറയുന്നത്. ചായ കുടിച്ച ശേഷം കുറഞ്ഞത് 30 മുതൽ 45 മിനിറ്റെങ്കിലും കഴിഞ്ഞേ തണുത്ത ഭക്ഷണങ്ങൾ കഴിക്കാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News