രോഗപ്രതിരോധശേഷി കൂടണോ; ഡയറ്റിലുള്‍പ്പെടുത്താം ഈ 5 ഭക്ഷണങ്ങള്‍

ഡയറ്റ് ചെയ്യുന്ന എല്ലാവരും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് ഡയറ്റ് മുടങ്ങാതെ തന്നെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഏതെങ്കിലും വഴികളുണ്ടോ എന്ന്. പലര്‍ക്കും ഇതിന് വ്യക്തമായ ഉത്തരം ലഭിക്കാറുമില്ല എന്നതാണ് വാസ്തവം.

എന്നാല്‍ ഡയറ്റ് ചെയ്തുകൊണ്ട് തന്നെ നമുക്ക് രോഗപ്രതിരോധശേഷി കൂട്ടാന്‍ സാധിക്കും. അതിന് ഡയറ്റ് സമയത്തും കഴിക്കാവുന്ന ചില ഭക്ഷണ സാധനങ്ങള്‍ ദിവസവും കഴിച്ചാല്‍ മതിയാകും. അവ ഏതെല്ലാമെന്ന് നോക്കിയാലോ ?

Also Read : മുഖം മാത്രമല്ല, കാലുകളും ഭംഗിയായി സൂക്ഷിക്കാം, ഇതാ ചില ടിപ്‌സ്

ഇലക്കറികള്‍ക്ക് വലിയ പ്രാധാന്യം നാം ഡയറ്റില്‍ നല്‍കേണ്ടതുണ്ട്. വിറ്റാമിന്‍ എ,സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഇവയിലെ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളുമാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പ്രാപ്തരാക്കുന്നത്.

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി കാണാം. തണുപ്പ് സമയത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു പഴം കൂടിയാണ് ഓറഞ്ച്. അതിനാല്‍ ദിവസവും ഓരോ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടും.

Also Read : കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 5 പേർ അവാർഡ്

തൈരും പ്രധാനപ്പെട്ടൊരു ഭക്ഷണമാണ്. പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് എന്നിവ അടങ്ങിയ തൈര് നിസാരമെന്നും കരുതരുത്. ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ്.

വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ സ്ട്രോബെറിയില്‍ ധാരളമായുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും മാറ്റിനിര്‍ത്തരുത്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി രോഗപ്രതിരോധശേഷി കൂട്ടാം.

ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ജ്യൂസുകളിലും കറികളിലുമെല്ലാം ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here