ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ… ഗുണം നഷ്ടപ്പെടും!

FOOD IN FRIDGE

ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതിരിക്കാനാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറ്. എന്നാൽ, ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ കരുതുന്നത് അതിന്റെ ഗുണനിലവാരം കുറയാനും അവയുടെ ഘടനയില്‍ മാറ്റം വരാനും കാരണമാകും. പലർക്കും സാധനങ്ങൾ വാങ്ങിച്ചു വന്ന ഉടനെ അവ ഫ്രിഡ്ജിൽ വെച്ചില്ലെങ്കിൽ കേടുവന്നുപോകുമെന്ന ധാരണയാണ്. എന്നാൽ, പീനട്ട് ബട്ടർ, ഒലിവ് ഓയിൽ പോലുള്ള ചില പദാർത്ഥങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് വിപരീത ഫലമേ ഉണ്ടാകൂ.

ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് ഒലിവ് ഓയിൽ. ഫ്രിഡ്ജിൽ വെക്കുന്നത്, അതിന്റെ ഗുണനിലവാരം കുറയാൻ കാരണമാകും. ഫ്രിഡ്ജിന് പുറത്ത് സുരക്ഷിതമായ ഒരിടത്ത് ഒലിവ് ഓയിൽ കരുതുന്നതാണ് ഉചിതം.

ഘടന നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് റഫ്രിഡ്ജറേറ്ററില്‍ വെക്കേണ്ടതില്ലാത്ത ഒന്നാണ് പീനട്ട് ബട്ടര്‍. മിക്ക പീനട്ട് ബട്ടര്‍ ബ്രാന്‍ഡുകളിലും സ്റ്റെബിലൈസറുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണിത്. പീനട്ട് ഓയില്‍ വേര്‍പെടുത്തുന്നത് തടയാനാണ് സ്റ്റെബിലൈസറുകള്‍ ചേർക്കുന്നത്. അടുത്തത് വെളിച്ചെണ്ണയാണ്. മുറിയിലെ താപനിലയില്‍ സൂക്ഷിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ ഈര്‍പ്പം വളരെ കുറവാണ്. അതിനാൽ, ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയില്ല.

Also Read: റവയും പഴവും ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ രുചികരമായ നാലുമണി പലഹാരം

വലിയ തോതിൽ മധുരം അടങ്ങിയിട്ടുള്ള തേനും ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. ഈർപ്പം അടങ്ങിയിട്ടില്ലാത്ത സൂപ്പർ ഫുഡ് കൂടിയാണ് തേൻ. അതുകൊണ്ട് തന്നെ, മുറിയിലെ താപനിലയില്‍ തേൻ സുരക്ഷിതമാണ്. ഫ്രിഡ്ജിൽ വെക്കേണ്ടതില്ലാത്ത അടുത്ത പദാർത്ഥമാണ് വിനാഗിരി. വെളിച്ചം തട്ടാത്ത സുരക്ഷിതമായ ഒരിടത്ത് വിനാഗിരി സൂക്ഷിക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News