
ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് ശർമയുടെ വസതിയിൽ ഉണ്ടായ തീ പിടിത്തം അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ എതിരേറ്റത് കത്തിയമർന്നു കിടക്കുന്ന 500 രൂപ നോട്ടുകൾ. ജഡ്ജിയുടെ വസതിയിൽ നിന്നും 15 കോടിയാണ് കണ്ടെത്തിയത്. കണ്ടെത്തിയ പണത്തിന്റെ മൂന്ന് ചിത്രങ്ങളും ഒരു വീഡിയോയും ഉൾപ്പെടെയുള്ള റിപ്പോർട്ട് ശനിയാഴ്ച സുപ്രീം കോടതി പരസ്യമാക്കിയിരുന്നു. എന്നാൽ വസതിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് ദില്ലി ഫയർഫോഴ്സ് മേധാവി പറഞ്ഞത്.
ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫയർഫോഴ്സ് മേധാവിയുടെ വെളിപ്പെടുത്തൽ. പക്ഷെ, ഈ കരണം മറിച്ചിലിന് ഏറ്റ തിരിച്ചടിയാണ് ഇപ്പോൾ പുറത്ത് വിട്ട ദൃശ്യങ്ങൾ.
#BREAKING Video shared by Delhi Police Commissioner regarding the fire at Justice Yashwant Varma’s house, when cash currencies were discovered. pic.twitter.com/FEU50vHwME
— Live Law (@LiveLawIndia) March 22, 2025
എന്നാൽ, പണത്തെപ്പറ്റി അറിയില്ലെന്നാണ് ജഡ്ജ് യശ്വന്ത് വര്‍മയുടെ പ്രതികരണം. അതേസമയം, പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. പഞ്ചാബ് -ഹരിയാന ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ് ജി. എസ് സന്ധാവാലിയ, കർണാടക ജഡ്ജി അനു ശിവരാമൻ എന്നിവർ അടങ്ങുന്നതാണ് സമിതി. ദില്ലി ജുഡീഷ്യൽ ജോലികളിൽ നിന്ന് വർമ്മയെ താല്ക്കാലികമായി ഒഴിവാക്കണമെന്ന് ദില്ലി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷക സംഘടന അയക്കം രംഗത്തെത്തിയതോടെ ആണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ഡൽഹി ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗിന്റെ വിശദീകരണം. തീ അണച്ച ശേഷം 15 മിനിറ്റിനുള്ളിൽ അവിടെ നിന്നും മടങ്ങിയെന്നും ഫയർഫോഴ്സ് മേധാവി വിശദീകരിച്ചു. അതേസമയം ജഡ്ജിയുടെ സ്ഥലംമാറ്റം തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വാർത്താക്കുറിപ്പിൽ അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here