പ്രാർത്ഥനക്ക് സമയമായി; അമേരിക്കയിലെ തെരുവിൽ നമസ്ക്കരിക്കുന്ന ക്രിക്കറ്റ് താരത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ

അമേരിക്കയിലെ ബോസ്റ്റണിലെ തെരുവിൽ നിസ്‌ക്കാരപ്പായ വിരിച്ച് നമസ്‌കരിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിൻ്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. യാത്രക്കിടെ നമസ്‌കരിക്കാനായി വാഹനം നിർത്തി  തെരുവിൽ നമസ്‌കരിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദൃശ്യങ്ങളിൽ തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വീഡിയോയിൽ കാണാം.

Also Read: ചിത്രം കാണാൻ ഹനുമാനെത്തും എന്ന് വിശ്വാസം; ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ എല്ലാം ഒരു സീറ്റ് ഒഴിച്ചിടും

ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് റിസ്‌വാനെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് റിസ്‌വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe