ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ മത്സരത്തിൽ സ്കാന്ഡിനേവിയൻ ശക്തികളായ ബോഡോ/ഗ്ലിംറ്റിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് പോർച്ചുഗീസ് വമ്പന്മാരായ സ്പോർട്ടിങ് ലിസ്ബൺ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ സ്പോർട്ടിംഗ് ലിസ്ബൺ, ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവെയിൽ നിന്നുള്ള ടീമിനെ തകർത്തെറിയുകയായിരുന്നു.

കളിയുടെ തുടക്കത്തിൽ ഇനശിയോ, പെഡ്രോ ഗൊൺസാൽവേസ് എന്നിവരിലൂടെ സ്പോർട്ടിങ് മുന്നിലെത്തി. പിന്നാലെ 78ആം മിനിറ്റിൽ സേവിയർ സുവാരേസ് പെനാൽറ്റിയിലൂടെ മൂന്നാം ഗോൾ നേടി. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന തോന്നലിനിടയിൽ ഇഞ്ചുറി ടൈമിൽ ഉറുഗ്വേ താരം അരൗജോ സ്പോർട്ടിങ്ങിനെ മുന്നിലെത്തിച്ചു. റാഫേൽ നെൽ കൂടി വല കുലുക്കിയതോടെ സ്പോർട്ടിങ്ങിന്റെ വിജയം പൂർണ്ണമായി.

Also Read: സിഎസ്കെയുടെ വമ്പൻ സർപ്രൈസ്! ഐപിഎല്ലിനു മുന്നോടിയായി ചെപ്പോക്കിൽ മെഗാ റിയൂണിയൻ

ഇതോടെ ടൂർണമെന്റിലെ ഈ വർഷത്തെ കറുത്ത കുതിരകളായ ബോഡോ/ഗ്ലിംറ്റിന്റെ യാത്ര ക്വാർട്ടർ ഫൈനലിന് മുൻപേ അവസാനിച്ചു. നേരത്തെ മാഞ്ചേസ്റ്റാർ സിറ്റി , ഇന്റർ മിലാൻ , അത്ലറ്റികോ മാഡ്രിഡ് എന്നിവരെ ഞെട്ടിച്ച ടീമിന് പക്ഷെ ലിസ്ബണിൽ കാലിടറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News