
ഈ വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുക അടക്കമുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ ഒരുങ്ങി ഫിഫ. അമേരിക്കയിൽ നടക്കുന്ന ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത് 48 ടീമുകളാണ്. ഇതിലൂടെ ഉണ്ടാകുന്ന മത്സരങ്ങളുടെ എണ്ണത്തിലെ വർധനവ് വരുമാനത്തിലും പ്രതിഫലിക്കും എന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം.
വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ചേരുന്ന ഫിഫയുടെ കൗൺസിൽ യോഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 727 മില്യൺ ഡോളർ ആയിരുന്നു നേരത്തെ നിശ്ചയിച്ച സമ്മാനത്തുക, എന്നാൽ ഇത്തവണ വരുമാനം 11 ബില്യൺ ഡോളർ കടക്കുമെന്നാണ് ഫിഫയുടെ അനുമാനം.
FIFA is in discussions with national associations to increase prize money for all 48 teams participating in the 2026 World Cup, soccer’s global governing body said on Sunday.#GhanaianTimes https://t.co/yln9aSR9rU
— Ghanaian Times (@Ghanaian_Times) April 28, 2026
എന്നാൽ പുതിയ തീരുമാനം കളി സ്റ്റേഡിയത്തിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് അത്ര നല്ല വാർത്തയല്ല. അമേരിക്കയിലെ ഉയർന്ന യാത്ര ചിലവിനും താമസ ചെലവിനും പുറമെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകില്ലെന്ന് സൂചനയാണ് ഈ നീക്കത്തിൽ നിന്നും ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

