ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ഡ്രോ പ്രഖ്യാപിച്ചു; ബെൻഫിക്കയും റയൽ മാഡ്രിഡുംവീണ്ടുംനേർക്കുനേർ

real-madrid-embappe

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ പ്ലേ ഓഫ് ഡ്രോ പൂർത്തിയായി. അവസാന 16 ലേക്ക് പ്രവേശിക്കാനുള്ള പോരാട്ടത്തിൽ പങ്കെടുക്കുന്ന 16 ടീമുകൾക്ക് എതിരാളികളെ ഡ്രോയിൽ ലഭിച്ചു. യൂറോപ്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന നിരവധി ഹൈ-വോൾട്ടേജ് മത്സരങ്ങളാണ് പ്ലേ ഓഫിൽ ഒരുങ്ങുന്നത്.

ഡ്രോയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാണ് ബെൻഫിക്കയും റയൽ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടൽ. ഫ്രഞ്ച് ക്ലബ്ബുകളായ മൊണാക്കോയും പാരിസും തമ്മിലുള്ള പോരാട്ടവും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. നോർവീജിയൻ ക്ലബ്ബായ ബോഡോ/ഗ്ലിംറ്റ് ഇറ്റാലിയൻ ശക്തികളായ ഇന്ററിനെ നേരിടും. ഗലത്തസറേ–യുവന്റസ് പോരാട്ടവും ആരാധകർ കാത്തിരിക്കുന്നതാണ്.

Also Read: ടി20 റെക്കോർഡുകൾ തകർത്തെറിഞ്ഞ് ക്വിന്റൺ ഡി കോക്ക്; വിൻഡീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

മറ്റ് മത്സരങ്ങളിൽ കരബാഖ്–ന്യൂകാസിൽ, ക്ലബ് ബ്രൂഗെ–അറ്റ്ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ട്–അറ്റലാന്റ, ഒളിമ്പിയാക്കോസ്–ലെവർകുസൻ എന്നീ ടീമുകൾ ഏറ്റുമുട്ടും.പ്ലേ ഓഫ് മത്സരങ്ങൾ ഫെബ്രുവരി 17,18 തീയതികളിലും രണ്ടാം പാദ മത്സരങ്ങൾ ഫെബ്രുവരി 24,25 തീയതികളിലുമാണ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News