ലോകകപ്പ് സ്വപ്നം തകർന്നോ? റൊണാൾഡോയുടെ പരിക്കിനെ പറ്റിയുള്ള ആശങ്ക വർധിക്കുന്നു

Cristiano Ronaldo

സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉണ്ടായ പരിക്ക് ഫുട്ബോൾ ലോകത്തെ നടുക്കിയിരിക്കുകയാണ്. ശനിയാഴ്ച അൽ-ഫൈഹയ്‌ക്കെതിരായ മത്സരത്തിന്റെ 81-ാം മിനിറ്റിൽ ആണ് അൽ നസ്റിന്റെ താരം വേദന മൂലം കളം വിട്ടത് .

ആദ്യഘട്ടത്തിൽ പരിശീലകൻ ജോർജ് ജീസസ് ഇത് “മസിൽ ഫാറ്റീഗ്” മാത്രമാണെന്ന് വ്യക്തമാക്കിയെങ്കിലും, തുടർന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം ഹാംസ്ട്രിങ് സ്ട്രെയിനിനേക്കാൾ ഗുരുതരമായ പ്രശ്നമാകാമെന്ന ഭയം ശക്തമാണ്. എംആർഐ പരിശോധനാഫലം നിർണായകമാകും. ഗ്രേഡ് 1 സ്ട്രെയിനാണെങ്കിൽ ഏതാനും ആഴ്ചകൾ കളത്തിനു പുറത്തിരിക്കേണ്ടിവരും. എന്നാൽ ഗ്രേഡ് രണ്ടു അല്ലെങ്കിൽ ഗ്രേഡ് മൂന്നാണെങ്കിൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരും.

Also Read: സഞ്ജുവും സൂര്യയും ഇവനെ സൂക്ഷിക്കണം! ഗാവസ്‌കറിന്റെ മുന്നറിയിപ്പ് വൈറൽ

അങ്ങനെയെങ്കിൽ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ഫിഫ ലോകകപ്പിലെ റൊണാൾഡോയുടെ പങ്കാളിത്തം തന്നെ അപകടത്തിലാകാം. 41-ാം വയസ്സിൽ ആറാം ലോകകപ്പിൽ കളിക്കുന്ന ആദ്യ താരമാകാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ പരിക്ക് ദീർഘകാലത്തേക്ക് നീണ്ടാൽ, അത് സ്വപ്നമായി അവശേഷിച്ചേക്കാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News