
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ഈസ്റ്റ് ബംഗാൾ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോല്പിച്ചു. ഇത് ഈസ്റ്റ് ബംഗാളിന്റെ തുടർച്ചയായ രണ്ടാം ജയമാണ്.
കളിയുടെ ആരംഭത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഡെൽഹി നാലാമത്തെ മിനിറ്റിൽ ലീഡ് നേടി. ഡൽഹിയുടെ വിങ്ങർ ഓഗസ്റ്റിൻ ലാൽറൊചാനാ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ മറികടന്ന് ഗോൾ നേടി. എന്നാൽ ഈസ്റ്റ് ബംഗാൾ അധികം വൈകാതെ മറുപടി നൽകി. ഏഴാം മിനിറ്റിൽ എഡ്മണ്ട് ലാൽരിന്ഡികയുടെ ശക്തമായ വോളിയിലൂടെ സ്കോർ 1-1 ആക്കി.
Also Read: തിലക് വർമയ്ക്കും അഭിഷേക് ശർമ്മയ്ക്കും പിന്തുണയുമായി സൂര്യകുമാർ യാദവ്
പിന്നീട് 12–ാം മിനിറ്റിൽ ക്ലാരൻസ് സാവിയോ ഫെർണാണ്ടസിന്റെ ഫൗൾ വഴി കിട്ടിയ പെനാൽറ്റി യുസഫ് ഏസേജ്ജാരി വലയിലെത്തിച്ചു. തുടർന്ന് 40–ാം മിനിറ്റിൽ മിഗെൽ ഫെറൈറയുടെ അസിസ്റ്റിലൂടെ ഏസേജ്ജാരി മൂന്നാം ഗോൾ നേടി (3–1).ഒടുവിൽ ഇഞ്ചുറി ടൈമിൽ ഫെറൈറ ഗോൾ നേടി നാലാം ഗോൾ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

