
ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കരിം ബെൻസേമാ ജിദ്ദയിലെ അൽ-ഇത്തിഹാദ് ക്ലബ് വിട്ട് അൽ-ഹിലാലിൽ ചേർന്നു. റിയാദ് ആസ്ഥാനമായ ക്ലബ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് വഴിയാണ് ബെൻസേമയുടെ വരവ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.ഫ്രീ ട്രാൻസ്ഫറിലൂടെ ക്ലബിലേക്കെത്തിയ ബെൻസേമാ ഒന്നരകൊല്ലത്തേക്ക് ടീമിൽ കളിക്കുമെന്നു ക്ലബ് അറിയിച്ചു.ഫ്രാൻസ് ദേശീയ ടീമിനായി 97 മത്സരങ്ങൾ കളിച്ച് ബലോൺ ഡി’ഓർ, എന്നീ പുരസ്‌കാരം നേടിയിട്ടുള്ള ബെൻസേമ 34 ക്ലബ് ടൈറ്റിലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
സൗദി ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബായ അൽ-ഹിലാൽ നിലവിൽ സൗദി പ്രോ ലീഗിൽ ഒന്നാമതാണ് . 19 ലീഗ് ചാമ്പ്യൻഷിപ്പുകൾ, നേടിയിട്ടുള്ള ടീമിലേക്കുള്ള വരവ് ലീഗ് കിരീടത്തിൽ മുത്തമിടാമെന്നുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രതീക്ഷയിലാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നതു. നിലവിൽ റൊണാൾഡോയുടെ ടീമായ അൽ നാസ്സർ ലീഗിൽ രണ്ടാം സ്ഥാനത്താണ്.
Also Read: ടി20 ലോകകപ്പ്: യുഎസിന് എതിരായ കളിയിൽ സഞ്ജു ഉണ്ടാകുമോ? അറിയാം,ഇന്ത്യൻ താരത്തിന്റെ പ്രവചനം
ഇതിനിടയിൽ അൽ നാസറിന്റെ കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ കളിക്കാതിരുന്നത് ചർച്ചകൾക്ക് വഴിവെച്ചു. അൽ ഹിലാലിക്കുള്ള ബെന്സേമയുടെ അവസാന നിമിഷമുള്ള വരവും അൽ നാസ്സർ ടീമിന്റെ ട്രാൻസ്ഫർ പദ്ധതിയിലെ വീഴ്ചകളിലും പ്രതിഷേധിച്ചാണ് അദ്ദേഹം മാറിനിൽക്കാൻ കാരണമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

