സന്തോഷ് ട്രോഫി: ഫൈനലിൽ സർവീസസിനെതിരെ കേരളം പൊരുതുന്നു

സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ ആദ്യപകുതിയിൽ കേരളവും സർവീസസും ഒപ്പത്തിനൊപ്പം . ആസാമിലെ ധക്വാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇതുവരെ ഗോളുകളൊന്നും പിറന്നിട്ടില്ല. ചടുലമായ അക്രമങ്ങളുമായി കളം പിടിക്കുവാൻ ശ്രമിക്കുന്ന കേരളത്തെ അഞ്ചു പേരടങ്ങുന്ന പ്രതിരോധ മതിലുകൊണ്ട് തടുത്തു നിർത്തുകയാണ് സർവീസസ്. കേരളത്തിന്റെ പൊസെഷൻ ഗെയിമിനു ലോങ്ങ് പാസ്സുകളുമായി മറുപടി നൽകുകയാണ് ഇതുവരെ സർവീസസ്.

Also Read: സന്തോഷ് ട്രോഫി: എട്ടാം കിരീടം തേടി കേരളം; ഫൈനലിൽ എതിരാളി സർവീസസ്

രണ്ടാം പകുതിയിലും സമ്മർദ്ദം തുടർന്ന് പട്ടാളക്കാർക്കെതിരെ ഗോളടിക്കാൻ ആയിരിക്കും കേരളത്തിന്റെ ശ്രമം. അതേസമയം പ്രതിരോധത്തിലൂന്നി പ്രത്യാക്രമണങ്ങൾ അഴിച്ചു വിട്ട് കേരളത്തിന്റെ താളം നഷ്ടപ്പെടുത്തുകയായിരിക്കും സർവീസസിന്റെ പദ്ധതി. കേരളത്തിന്റെ അർജുൻ അടിച്ച ഒരു ഷോട്ട് ഉൾപ്പടെ വളരെ കുറച്ചു അവസരങ്ങൾ മാത്രമാണ് ഇതുവരെ കളിയിൽ ഉണ്ടായത്. ഇതുവരെ ഏഴു തവണ കിരീടം നേടിയ ഇരു ടീമുകളിൽ ആര് ഇന്ന് എട്ടാമതും കിരീടം ചൂടും എന്ന് രണ്ടാം പകുതിയിൽ അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News