ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന് നിരാശ; കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി മോഹൻ ബഗാൻ

ഐഎസ്എൽ 2025-26 സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് , കേരള ബ്ലാസ്റ്റേഴ്സിനെ 2-0ന് പരാജയപ്പെടുത്തി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ ആധിപത്യം വ്യക്തമായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ ആക്രമണം ശക്തമാക്കി കലിയുടെ നിയന്ത്രണം സ്വന്തമാക്കി . 36-ാം മിനിറ്റിൽ ദിമിത്രി പെത്രാറ്റോസിന്റെ അസിസ്റ്റിൽ ജെയ്മി മാക്ലാരൻ ഗോൾ നേടി മറൈണേഴ്സിന് ലീഡ് സമ്മാനിച്ചു. ഗോൾ നേടിയതിന് ശേഷം ബഗാൻ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറി.

Also Read: T20 World Cup 2026:  സ്കോട്ട്ലാൻഡിനെതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ ജയം

രണ്ടാം പകുതിയിലും മോഹൻ ബഗാൻ സമ്മർദ്ദം തുടർന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തമാക്കിയെങ്കിലും അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അനിരുദ്ധ് ഥാപ്പയുടെ ഫ്രീകിക്കിൽ നിന്ന് അല്ബെർട്ടോ റോഡ്രിഗസ് ഹെഡറിലൂടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.കേരള ബ്ലാസ്റ്റേഴ്സിന് ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലേക്ക് മാറ്റാൻ സാധിച്ചില്ല. .ഇതോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ മോഹൻ ബഗാൻ സീസണിന് ശക്തമായ തുടക്കം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News