ബെൻഫിക്ക മാജിക്കിന് മൗറിഞ്ഞോയ്ക്ക് നന്ദി പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി മാനേജർ ഗ്വാർഡിയോള

Pep Guardiola Jose Mourinho

ചാമ്പ്യൻസ് ലീഗിൽ ആദ്യ 8 ടീമുകളുടെ പട്ടികയിൽ ഇടം പിടിച്ചതിന് പിന്നാലെ, മുൻ എതിരാളിയായ ജോസെ മൗറിഞ്ഞോയ്ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗാലാറ്റസറെയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 2-0ന് തകർത്തെങ്കിലും , ടോപ് എട്ടിൽ സ്ഥാനം ഉറപ്പിക്കാൻ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു.

ഒരു ഘട്ടത്തിൽ സിറ്റി എളുപ്പത്തിൽ മുന്നേറുമെന്ന് തോന്നിയെങ്കിലും, സ്പോർട്ടിംഗ് ലിസ്ബണും ചെൽസിയും നേടിയ അവസാന നിമിഷ ഗോളുകൾ സിറ്റിയെ ആശങ്കയിൽ ആക്കി. അവസാന വിസിൽ മുഴങ്ങിയപ്പോൾ, സിറ്റിയെ മറികടക്കാൻ സാധ്യത ഉണ്ടായിരുന്ന ഏക ടീം റയൽ മാഡ്രിഡായിരുന്നു. എന്നാൽ മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന ബെൻഫിക്ക, അത്യന്തം നാടകീയമായ മത്സരത്തിൽ റയലിനെ 4-2ന് തോൽപ്പിച്ചതോടെ സിറ്റിക്ക് രക്ഷയായി.

ബെൻഫിക്കയുടെ ഗോൾകീപ്പർ അനാറ്റോളി അധിക സമയത്ത് ഹെഡറിലൂടെ നേടിയ നാലാം ഗോൾ ആണ് നിർണായകമായത്. മത്സരം വീക്ഷിച്ചിരുന്ന ഗ്വാർഡിയോള ഗോളിയെ മുന്നിലേക്ക് ആക്രമിക്കാൻ വിട്ട മൗറിഞ്ഞോയുടെ തീരുമാനത്തെ പ്രശംസിച്ചു. “മൗറിഞ്ഞോയുടെ മികച്ച തന്ത്രമായിരുന്നു അത്,” എന്നാണ് ഗ്വാർഡിയോള പറഞ്ഞത്.

Also Read: “ഡോൺട് ഡിസ്റ്റർബ് ചേട്ടാ!” സഞ്ജുവിനെ ചിരിപ്പിച്ച് സൂര്യകുമാർ യാദവ്

ഈ വിജയം സിറ്റിക്ക് ഫെബ്രുവരിയിലെ പ്ലേ-ഓഫ് റൗണ്ട് ഒഴിവാക്കാൻ സഹായിച്ചു.അടുത്ത റൗണ്ടിൽ സിറ്റി റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ബോഡോ/ഗ്ലിംറ്റ് അല്ലെങ്കിൽ ബെൻഫിക്കയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News