യുഎസ്സ്-ഇസ്രായേൽ ആക്രമണം: അനിശ്ചിതത്വത്തിലായി ഖത്തറിലെ അര്ജന്റീന സ്പെയിൻ പോരാട്ടം

Lionel Messi arrives Kerala

ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണത്തിനിടെ എല്ലാ ഫുട്ബോൾ മത്സരങ്ങളും അനിശ്ചിതമായി മാറ്റിവെച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ. അമേരിക്ക–ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതമായതിനെ തുടർന്നാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നൽകിയ പ്രസ്താവനയിൽ പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സംഘടനാ പറഞ്ഞു.

ഇതോടെ മാർച്ച് 27-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അർജന്റീന–സ്പെയിൻ ‘ഫൈനലിസ്സിമ’ മത്സരം അവതാളത്തിലായി. ലയണൽ മെസ്സിയും ലാമിനെ യമാലും നേർക്കുനേർ എത്തുന്ന മത്സരം എന്നതിനാൽ ആരാധകർ ആവേശത്തിലായിരുന്നു. ഇത് കൂടാതെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മേഖലയിൽ ഈ ആഴ്ച നടത്താനിരുന്ന ക്ലബ് ചാമ്പ്യൻഷിപ്പ് പ്ലേഓഫ് മത്സരങ്ങളും മാറ്റിവെച്ചു.

Also Read: നല്ലവർക്ക് നല്ലതേ വരൂ; ശ്രദ്ധേയമായി സഞ്ജുവിനെ കുറിച്ചുള്ള സൂര്യകുമാർ യാദവിന്റെ വാക്കുകൾ

നേരത്തെ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ഖത്തറും യുഎഇ എന്നിവരടക്കമുള്ള മേഖലയിലെ രാജ്യങ്ങൾ വ്യോമപാത അടച്ചിരുന്നു.അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണത്തിനു മറുപടിയായി ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തത് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News