ലക്ഷ്യത്തിലേക്ക് ‘സ്റ്റെപ് ബൈ സ്റ്റെപ്’: അൽ-നസറിലെ സഹതാരങ്ങളോട് പൂർണ ശ്രദ്ധ ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രോ ലീഗിൽ അൽ-താവൂണിനെതിരെ നേടിയ ഏകപക്ഷീയമായ ഒരു ഗോൾ വിജയം അൽ-നസറിന്റെ കിരീട പ്രതീക്ഷകൾക്ക്. ലീഗ് നേതാക്കളായ അൽ-ഹിലാലിനോട് അഞ്ച് പോയിന്റ് മാത്രം പിന്നിലായാണ് റൊണാൾഡോയുടെ ടീം. മത്സരശേഷം, സഹതാരങ്ങളോട് പൂർണ ശ്രദ്ധ ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ശക്തമായ സന്ദേശം നൽകി.

ഗോളടിക്കാനാവാതിരുന്നെങ്കിലും അൽ-നസർ നിർണായക മൂന്ന് പോയിന്റുകൾ ടീം സ്വന്തമാക്കി. അൽ-താവൂണി താരം മുഹമ്മദ് അൽ ദൊസ്സാരിയുടെ സെൽഫ് ഗോളാണ് കളിയിൽ നിർണായകമായത്. എഎഫ്‌കോണിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ സാദിയോ മാനെ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ഗോൾകീപ്പർ ബെന്റോയ്ക്ക് കാര്യമായ പരീക്ഷണം നേരിടേണ്ടിവന്നില്ല. ഈ സീസണിലെ അഞ്ചാം സ്ഥാനത്തുള്ള അൽ-താവൂണിനെതിരെ നേടിയ വിജയം അൽ-നസറിന് ആത്മവിശ്വാസം നൽകുന്നതാണ്.

മത്സരശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചത്: “സ്റ്റെപ് ബൈ സ്റ്റെപ്. നമ്മുടെ ലക്ഷ്യത്തിലേക്ക് പൂർണ ശ്രദ്ധ” എന്നാണു. മിഡിൽ ഈസ്റ്റിലേക്ക് എത്തിയതിന് ശേഷം ആദ്യ ലീഗ് കിരീടം ലക്ഷ്യമിടുന്ന റൊണാൾഡോയ്ക്ക് ഈ സന്ദേശം വലിയ പ്രാധാന്യമുള്ളതാണ്.

Also Read: സഞ്ജു സാംസന്റെ ലോകകപ്പ് സ്വപ്നം അപകടത്തിൽ? തിരിച്ചുവരവിനൊരുങ്ങി തിലക് വർമ്മ

ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടവും കടുക്കുന്നുണ്ട്. 16 ഗോളുകളോടെ റൊണാൾഡോ അൽ-ഖാദ്സിയയുടെ ജൂലിയൻ ക്വിനോനസിനൊപ്പം ഒന്നാം സ്ഥാനത്താണ്. 15 ഗോളുകളുമായി അൽ-അഹ്ലിയുടെ ഇവാൻ ടോണിയും ഉണ്ട്. കിരീടവും ഗോൾഡൻ ബൂട്ടും ലക്ഷ്യമിട്ട് റൊണാൾഡോയുടെ പോരാട്ടം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News