
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സർവീസസ് ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി. ആവേശം നിറഞ്ഞ മത്സരത്തിൽ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട കേരളത്തെ അധിക സമയത്ത് നേടിയ ഗോളിലൂടെയാണ് പട്ടാളക്കാർ പരാജയപ്പെടുത്തിയത്.
മുഴുവൻ സമയത്തും ഗോളൊന്നും വീഴാതിരുന്നതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടപ്പോഴാണ് കേരളത്തിന്റെ ഹൃദയം പിളർത്തിയ ഗോൾ പിറന്നത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് അഭിഷേക് പവാർ നിർണ്ണായകമായ ഗോൾ നേടിയത്.കഴിഞ്ഞ തവണ ബംഗാളിനോട് ഫൈനലിൽ തോറ്റ കേരളത്തിന്റെ പത്താമത്തെ ഫൈനൽ പരാജയമാണിത് .
Also Read: സന്തോഷ് ട്രോഫി: എട്ടാം കിരീടം തേടി കേരളം; ഫൈനലിൽ എതിരാളി സർവീസസ്
അസാമിലെ ധക്വാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചടുലമായ അക്രമങ്ങളുമായി കളം പിടിക്കുവാൻ ശ്രമിച്ച കേരളത്തെ ശക്തമായ പ്രതിരോധവും ക്രമബദ്ധമായ മിഡ്ഫീൽഡ് നീക്കങ്ങളും കൊണ്ട് സർവീസസ് നേരിട്ടു. ഗോൾ വഴങ്ങിയ ശേഷവും കേരളം ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സർവീസസ് ഗോളി അടക്കമുള്ള പ്രതിരോധനിര മികച്ച പ്രകടനം കാഴ്ചവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


