
സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം പഞ്ചാബിനെതിരെ മികച്ച നിലയിൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലാണ് കേരളം .അസാമിലെ ദകുവാഖാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ കേരളത്തിന്റെ ആധിപത്യം ദൃശ്യമായിരുന്നു. കളിയുടെ 15-ാം മിനുട്ടിൽ,അജ്സൽ ആണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. 34-ാം മിനുട്ടിൽ, മുഹമ്മദ് റിയാസ് കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.രണ്ടു ഗോൾ നേടിയ ആവേശത്തിൽ എതിർ പോസ്റ്റിൽ നിരന്തരമായ ആക്രമണം അഴിച്ചുവിട്ട കേരളം 45ആം മിനുട്ടിൽ വിഘ്‌നേഷിലൂടെ മൂന്നാമത്തെ ഗോളും അടിച്ചു.
Also Read: സന്തോഷ് ട്രോഫി: സെമിഫൈനലിൽ പഞ്ചാബി കരുത്തിനെ മുട്ടികുത്തിക്കാനൊരുങ്ങി കേരളം
ഒന്നാം പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും തുടരാനായാൽ വൻ മാർജിനിൽ ഫൈനലിലേക്ക് കേരളത്തിന് പ്രവേശിക്കാം എന്നുറപ്പാണ്. ഏറെക്കുറെ ഫൈനൽ ഉറപ്പിച്ച കേരളത്തിന്റെ കലാശപ്പോരാട്ടത്തിലെ എതിരാളി റെയിൽവേസിനെ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത സർവീസസാണ്.നേരത്തെ നടന്ന ഗ്രൂപ്പ് തല പോരാട്ടത്തിൽ സർവീസസ് കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


