ഡിന്നറിനൊരുക്കാം നല്ല കിടിലന്‍ രുചിയില്‍ സൂചി ഗോതമ്പ് ഉപ്പുമാവ്

റവ ഉപ്പുമാവു കഴിച്ച് മടുക്കുമ്പോള്‍ ഇടക്കു ഇതുപൊലെ നുറുക്ക് ഗോതമ്പ് ഉപ്പുമാവു ഉണ്ടാക്കാം. പ്രമേഹ രോഗിക്കള്‍ക്കും ഡയറ്റിങ്ങ് നോക്കുന്നവര്‍ക്കും ഒക്കെ ഇത് വളരെ നല്ലതാണ്. സൂചി ഗോതമ്പില്‍ നിറയെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ സൂചി ഗോതമ്പ് ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഗോതമ്പ് നുറുക്ക് 1 1/2 കപ്പ്

സവാള 1 ചെറുത് ( പൊടിയായി അരിഞ്ഞത് )

കാരറ്റ് 1 വലുത് ( പൊടിയായി അരിഞ്ഞെടുക്കുക )

ബീന്‍സ് 67 എണ്ണം ( ഖനം കുറച്ചു വട്ടത്തില്‍ അരിഞ്ഞെടുക്കുക )

ഗ്രീന്‍പീസ് 1/4 കപ്പ്

തേങ്ങ ചിരകിയത് 1 1 1/2 കപ്പ്

പച്ചമുളക് എരുവിന് ആവശ്യമായത് വട്ടത്തില്‍ അരിഞ്ഞെടുക്കുക

ഇഞ്ചി പൊടിയായി അരിഞ്ഞത് 1 ടീ സ്പൂണ്‍

കായം 1/8 ടീ സ്പൂണ്‍

മഞ്ഞള്‍പ്പൊടി 1/4 ടീ സ്പൂണ്‍

കടുക് , ഉഴുന്ന് പരിപ്പ് , കടലപ്പരിപ്പ് , വറുത്ത നിലക്കടല

എണ്ണ 3 സ്പൂണ്‍

കറിവേപ്പില

ഉപ്പ് ആവശ്യത്തിന്

വെള്ളം 2 1/2 കപ്പ്

READ ALSO:അഞ്ച് ഭാഷകളില്‍ ‘സാരി’ എത്തുന്നു; വാക്കുപാലിച്ച് രാം ഗോപാല്‍ വര്‍മ

തയാറാക്കുന്ന വിധം

ഗോതമ്പ് നുറുക്ക് നന്നായി കഴുകി വയ്ക്കുക. ചൂടായ നോണ്‍ സ്റ്റിക്ക് പാനില്‍ അല്പം എണ്ണ ഒഴിച്ച് കടുകും ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. സവാള ചേര്‍ത്ത് 2-3 മിനിട്ട് വഴറ്റുക. ഇനി കറിവേപ്പില ഇട്ട്, പച്ചക്കറികള്‍ ഒന്നൊന്നായി ചേര്‍ത്ത് വഴറ്റുക. ഇതില്‍ കായവും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.

വെള്ളം ഇതിലേക്കൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. വെള്ളം തിളച്ചാല്‍ കഴുകി വച്ചിരിക്കുന്ന ഗോതമ്പ് നുറുക്ക് അതിലേക്കിട്ട് ഇളക്കി തീ കുറച്ചു വച്ച്, ഒരടപ്പ് കൊണ്ട് പാത്രം മൂടി വയ്ക്കുക. വെള്ളം വറ്റി പാകമായാല്‍ അതില്‍ തേങ്ങ ചിരകിയതും ചേര്‍ത്തിളക്കി തീ കെടുത്തുക. നിലക്കടല വറുത്തത് മുകളില്‍ വിതറി അലങ്കരിക്കാം.

READ ALSO:നവകേരളയാത്രാ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നു; മുഖ്യമന്ത്രി എഴുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here