
പാടുകളും കുരുക്കളും ഇല്ലാത്ത ചര്‍മം എല്ലാവരുടെയും സ്വപ്‌നമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ പലതും മുഖക്കുരു ,ചര്‍മ്മത്തിന്റെ നിറം മങ്ങല്‍ എന്നിവക്ക് കാരണമാകുന്നവയാണ്. നമ്മുടെ ചര്‍മ്മത്തെ പെട്ടെന്ന് പ്രായമാക്കുന്നതും പെട്ടെന്ന് നശിപ്പിക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം ഒഴിവാക്കുക എന്നത് നല്ല ചര്‍മ്മം ഉണ്ടാവുന്നതിന് പ്രധാനമാണ്.
ഉയര്‍ന്ന പഞ്ചസാര ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പഞ്ചസാര ഉയര്‍ന്ന അ ളവില്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ മിഠായികള്‍ കേക്കുകള്‍ സോഡകള്‍ എന്നിവ കഴിക്കുന്നത് എണ്ണ ചര്‍മ്മത്തില്‍ അടിഞ്ഞു കൂടുന്നതിനും മുഖക്കുരു ഉണ്ടാവാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാല്‍ ഉത്പന്നങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലരില്‍ മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകും.
വറുത്തതും എണ്ണമയമുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനും വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും.അതിനാല്‍ ബേക്ക് ചെയ്‌തോ എയര്‍ ഫ്രൈ ചെയ്‌തോ ഭക്ഷണം കഴിക്കുന്നതിലൂടെ മുഖക്കുരു ഒരുപരിധിവരെ കുറക്കാന്‍ സാധിക്കും. വൈറ്റ് ബ്രെഡുകളില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളിലെ ഉയര്‍ന്ന ഗ്ലൈസിമിക് സൂചിക ചര്‍മ്മത്തിന് പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നതിന് കാരണമാകുന്നെന്ന് പഠനങ്ങള്‍ പറയുന്നു.
അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനും ഇടയാക്കും. മദ്യം നിരന്തരമായി ഉപയോഗിക്കുന്നതും ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതിന് ഇടയാക്കും. ചീരയും പച്ചക്കറികളും പോലുള്ള ഭക്ഷണങ്ങള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. കൂടാതെ ഒരു ദിനചര്യ കെട്ടിപ്പടുക്കുന്നതും നല്ലപ്പോലെ ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതും തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here