
കരിയറിൽ ജയിക്കാനായി ഒരാൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത് സ്വന്തം ജീവിതത്തിലെ വിലപ്പെട്ട സ്വത്ത്. എക്സിലൂടെ ഒരു ടെക്കി നടത്തിയ കുറ്റസമ്മതം സോഷ്യൽമീഡിയാ ലോകത്ത് വൈറലാണ്. L7 ലെവലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള അമിതമായ അഭിനിവേശത്താൽ അയാൾ ബാക്കിയുള്ളതെല്ലാം മറന്നു. അതിന് താൻ നല്കേണ്ടി വന്ന വിലയെ പറ്റിയാണ് അയാളുടെ പോസ്റ്റ്.
മൂന്ന് വർഷം മുമ്പ് കമ്പനിയിൽ ചേർന്നപ്പോൾ മുതൽ സ്ഥാനകയറ്റത്തിനായി അവിശ്രമം പണിയെടുത്തു, അമിതമായ ജോലി ഭാരത്തെ അവഗണിച്ചു. ദിവസവും യൂറോപ്പ് ഏഷ്യ മുതലായ സ്ഥലത്തുള്ള ടീമിനെ കോർഡിനേറ്റ് ചെയ്യുന്നതിനായി രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജോലി ചെയ്യേണ്ടി വന്നു.
ദീർഘ നേരത്തെ ജോലി വ്യക്തിജീവിതത്തെ മോശമായി ബാധിച്ചു. മകൾ ജനിച്ച ദിവസം പോലും മീറ്റിങ്ങിന്റെ കൂരുക്കിൽ പെട്ടു. പ്രസവാനന്തരം ഭാര്യ വിഷാദരോഗവുമായി മല്ലിട്ടപ്പോൾ, ഭാര്യക്ക് പിന്തുണ നൽകേണ്ട സമയത്ത് ജോലിയിലെ തിരക്കുകൾ കാരണം അതിന് സാധിച്ചില്ല. ഒടുവിൽ, ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു.
അവസാനം ആഗ്രഹിച്ച സ്ഥാനക്കയറ്റം ലഭിച്ചു. എന്നാൽ സന്തോഷം തോന്നുന്നില്ല ശൂന്യത മാത്രം. എങ്ങനെ സന്തോഷവാനായിരിക്കും?” എന്ന് ചോദിച്ച് എക്സിലെ പോസ്റ്റ് അവസാനിക്കുന്നു.

നെറ്റിസൺസിന്റെ ഇടയിൽ ജോലിയും ജീവിതവും സന്തുലിതമായ രീതിയിൽ എങ്ങനെ മുന്നോട്ട് കൊണ്ടു പോകാം, കോർപ്പറേറ്റ് സംസ്കാരം, വിജയത്തിനായി പ്രൊഫഷണലുകൾ ചെയ്യുന്ന ത്യാഗങ്ങൾ എന്നിവയെ പറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. നിരവധി ആളുകളാണ് പലവിധ അഭിപ്രായങ്ങൾ പോസ്റ്റിനടിയിൽ രേഖപ്പെടുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here